Image

നിര്‍ധനര്‍ക്ക്‌ സഹായ ഹസ്‌തവുമായി ഫോമ ക്യാപ്പിറ്റല്‍ റീജിയന്‍

ജോയിച്ചന്‍ പുതുക്കുളം Published on 18 February, 2013
നിര്‍ധനര്‍ക്ക്‌ സഹായ ഹസ്‌തവുമായി ഫോമ ക്യാപ്പിറ്റല്‍ റീജിയന്‍
വാഷിംഗ്‌ടണ്‍ ഡി.സി: സാധുക്കളേയും വൃദ്ധരേയും, ഭവനരഹിതരേയും സഹായിക്കുന്ന `ലിറ്റില്‍ സിസ്റ്റേഴ്‌സ്‌ ഓഫ്‌ ദി പൂവര്‍' (Little Sisters of the Poor) എന്ന സംഘടനയുടെ അഭ്യര്‍ത്ഥന മാനിച്ച്‌ ഫോമാ ക്യാപിറ്റല്‍ റീജിയന്‍ വാഷിംഗ്‌ടണ്‍ ഡിസിയിലുള്ള വിവിധ മലയാളി സംഘടനകളായ കൈരളി ഓഫ്‌ ബാള്‍ട്ടിമോര്‍, കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ മെട്രോപ്പോളിറ്റന്‍, കേരളാ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണ്‍ എന്നിവയെ സംഘടിപ്പിച്ച്‌ വിവിധയിനം ഭക്ഷണങ്ങളും മറ്റ്‌ അവശ്യസാധനങ്ങളും അന്തേവാസികള്‍ക്ക്‌ വിതരണം ചെയ്‌തു.

ഫോമാ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ചെറുപ്പില്‍, ഫോമാ യൂത്ത്‌ ചാരിറ്റി കോര്‍ഡിനേറ്റര്‍മാരായ ആഷ്‌ലി തോമസ്‌, ആഷാ ജോയ്‌, വാഷിംഗ്‌ടണ്‍ ഡിസിയിലുള്ള മലയാളി സംഘടനകളുടെ ഭാരവാഹികള്‍ എന്നിവര്‍ ഈ സംരംഭത്തിന്‌ നേതൃത്വം നല്‍കി. Little Sisters of the Poor എന്ന സംഘടനയിലെ സിസ്റ്റര്‍മാര്‍ ഫോമാ ക്യാപ്പിറ്റല്‍ റീജിയന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും മലയാളി സമൂഹം ഇതുപോലുള്ള കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുകയും ചെയ്യട്ടെ എന്ന്‌ ആശംസിച്ചു.

ഫോമാ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ജനറല്‍ സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌, എന്നിവരും ഇതിന്‌ നേതൃത്വം നല്‍കിയ ഫോമാ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ ചെറുപ്പിലിനേയും, യൂത്ത്‌ ചാരിറ്റി കോര്‍ഡിനേറ്റര്‍മാരായ ആഷ്‌ലി തോമസ്‌, ആഷാ ജോയ്‌, വാഷിംഗ്‌ടണ്‍ ഡിസി, ബാള്‍ട്ടിമോര്‍ എന്നീ സ്ഥലങ്ങളിലുള്ള മലയാളി കുടുംബങ്ങളേയും അഭിനന്ദിക്കുകയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയും ചെയ്‌തു.
നിര്‍ധനര്‍ക്ക്‌ സഹായ ഹസ്‌തവുമായി ഫോമ ക്യാപ്പിറ്റല്‍ റീജിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക