Image

കൈരളി കപ്പ്‌ സോക്കര്‍ മേള - മലയാളി ടീം ചാമ്പ്യന്മാര്‍

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 13 September, 2011
കൈരളി കപ്പ്‌ സോക്കര്‍ മേള - മലയാളി ടീം ചാമ്പ്യന്മാര്‍
ന്യൂയോര്‍ക്ക്‌: മലയാളി സ്‌പോര്‍ട്‌സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന കൈരളി കപ്പ്‌ സോക്കര്‍ ടൂര്‍ണ്ണമെന്റില്‍ എഫ്‌.സി. ബ്രേവ്‌ഹാര്‍ട്ട്‌സ്‌ എന്ന മലയാളി ടീം എതിരില്ലാതെ രണ്ടു ഗോളുകള്‍ക്ക്‌ എഫ്‌.സി. ഇത്തിഹാദ്‌ എന്ന അഫ്‌ഗാനിസ്ഥാന്‍ ടീമിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി.

ജൂലൈ 3, 4 തിയ്യതികളില്‍ ക്വീന്‍സ്‌ ഫാം പാര്‍ക്കിലുള്ള ക്രീഡ്‌മോര്‍ സോക്കര്‍ മൈതാനത്ത്‌ നടന്ന ഫൈനല്‍ കിക്ക്‌ഓഫ്‌ ന്യൂയോര്‍ക്ക്‌ സിറ്റി കൗണ്‍സില്‍ മെംബര്‍ മാര്‍ക്ക്‌ വെപ്രിന്‍ നിര്‍വ്വഹിച്ചു. സബ്‌ ജൂനിയര്‍, ജൂനിയര്‍, യുവജന വിഭാഗങ്ങളില്‍ എഴുപതില്‍പരം കുട്ടികള്‍ ആറ്‌ മത്സരങ്ങളിലായി ഏറ്റുമുട്ടി. സബ്‌ ജൂനിയര്‍ വിഭാഗത്തില്‍ ടീം ബ്ലൂ ഏഞ്ചല്‍സുംജൂനിയര്‍ വിഭാഗത്തില്‍ ടീം പര്‍പ്പിളും ചാമ്പ്യന്മാരായി. യുവജനവിഭാഗത്തില്‍ സജി തോമസ്‌ ക്യാപ്‌റ്റനായ ടീം ന്യൂഹൈഡ്‌ പാര്‍ക്ക്‌ ചാമ്പ്യന്മാരായി.

സോക്കര്‍ മേളയുടെ മുഖ്യ സ്‌പോണ്‍സര്‍മാരായ ടി.എസ്‌. ജോണ്‍ (അക്കമെക്‌സ്‌ ഇന്‍ഡസ്‌ട്രീസ്‌, ന്യൂയോര്‍ക്ക്‌), ജോര്‍ജ്ജ്‌ ജോസഫ്‌ (മെറ്റ്‌ലൈഫ്‌ ഇന്‍ഷ്വറന്‍സ്‌, ന്യൂയോര്‍ക്ക്‌) എന്നിവര്‍ വിജയികള്‍ക്ക്‌ ചാമ്പ്യന്‍സ്‌ ട്രോഫികള്‍ സമ്മാനിച്ചു. സബ്‌ ജൂനിയര്‍, ജൂനിയര്‍, യുവജന വിഭാഗങ്ങളുടെ ട്രോഫികള്‍ യൂത്ത്‌ പ്രോഗ്രാം സ്‌പോണ്‍സര്‍ സജി തുരുത്തിക്കാട്‌ (ഓള്‍സ്റ്റേറ്റ്‌ ഇന്‍ഷ്വറന്‍സ്‌, ന്യൂയോര്‍ക്ക്‌) സമ്മാനിച്ചു.
സമാപനസമ്മേളനത്തില്‍ ക്ലബ്ബ്‌ പ്രസിഡന്റ്‌ റെജി ജോര്‍ജ്ജ്‌, സെക്രട്ടറി ലീജോ കള്ളിക്കാടന്‍ ട്രഷറര്‍ രാജു പറമ്പില്‍ എന്നിവര്‍ സംസാരിച്ചു.
കൈരളി കപ്പ്‌ സോക്കര്‍ മേള - മലയാളി ടീം ചാമ്പ്യന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക