Image

കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ ഓണാഘോഷം വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 13 September, 2011
കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ ഓണാഘോഷം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്‌: കേരള സമാജത്തിന്റെ ഈവര്‍ഷത്തെ ഓണം സെപ്‌റ്റംബര്‍ നാലാം തീയതി സെന്റ്‌ മൈക്കിള്‍സ്‌ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ നടത്തപ്പെട്ടു. ശ്രീമതി സരസ്വതി പ്രഭാകരന്‍ നിലവിളക്ക്‌ തെളിയിച്ച്‌ ആഘോഷപരിപാടികള്‍ക്ക്‌ തുടക്കംകുറിച്ചു.

നാടന്‍ തനിമയിലുള്ള ഓണസദ്യയ്‌ക്കുശേഷം ചെണ്ട, വാദ്യമേളങ്ങളോടെ മാവേലി മന്നനെ സ്റ്റേജിലേക്ക്‌ ആനയിച്ചു. തുടര്‍ന്ന്‌ തിരുവാതിര അവതരിപ്പിക്കപ്പെട്ടു.

തുടര്‍ന്ന്‌ നടന്ന പൊതുസമ്മേളനത്തില്‍ മുന്‍ പ്രസിഡന്റ്‌ കൊച്ചുമ്മന്‍ കാമ്പയില്‍ വിശിഷ്‌ടാതിഥികളെയും സദസിനെയും സ്വാഗതം ചെയ്‌തു. മലയാളികള്‍ അവരുടെ സാംസ്‌കാരിക പൈതൃകത്തോട്‌ കാണിക്കുന്ന അവേശം മാതൃകാപരവും, പ്രശംസനീയവുമാണെന്ന്‌ കേരള സമാജം പ്രസിഡന്റ്‌ തോമസ്‌ ജോണ്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പ്രസ്‌താവിച്ചു.

ചുരുങ്ങിയ വാക്കുകള്‍കൊണ്ട്‌ നല്ലൊരു ഓണസന്ദേശം നല്‍കി ഏവരുടേയും ചിന്താമണ്‌ഡലത്തെ തൊട്ടുണര്‍ത്തിയ മലയാളം പത്രം എഡിറ്റര്‍ ടാജ്‌ മാത്യു സദസിന്റെ ആദരവ്‌ പിടിച്ചുപറ്റി. ഇത്രയും ആളുകള്‍ ഇവിടെ ഒന്നിച്ചുകൂടുവാന്‍ കാരണമായതിന്റെ പ്രധാന പ്രേരകശക്തി സ്‌നേഹമാണെന്ന്‌ മാര്‍ ഗ്രിഗോറിയോസ്‌ പള്ളി വികാരി ഫാ. ചെറിയാന്‍ മുണ്ടയ്‌ക്കല്‍ തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. സാഹോദര്യസ്‌നേഹവും, കൂട്ടായ്‌മയുംകൊണ്ടാണ്‌ ഈ ഓണാഘോഷപരിപാടിയില്‍ വന്നു സംബന്ധിക്കുന്നതെന്ന്‌ അടുത്തിടെ ടെക്‌സാസിലേക്ക്‌ താമസം മാറ്റിയ കേരള സമാജം മുന്‍ പ്രസിഡന്റ്‌ ഗോപിനഥ പിള്ള തന്റെ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. സെക്രട്ടറി ഉമ്മന്‍ ഏബ്രഹാം നന്ദി പറഞ്ഞു.

തുടര്‍ന്ന്‌ സമാജം യുവനേതാക്കളായ ബിനോയി തോമസ്‌, ഒര്‍ഫീസ്‌ ജോണ്‍, പ്രഭാ ഉമ്മന്‍ എന്നിവരുടെ നേതൃത്വത്തില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറി. പബ്ലിസിറ്റി കമ്മിറ്റിക്കുവേണ്ടി വര്‍ഗീസ്‌ എം. വര്‍ഗീസ്‌ അറിയിച്ചതാണിത്‌.
കേരള സമാജം ഓഫ്‌ സ്റ്റാറ്റന്‍ഐലന്റ്‌ ഓണാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക