Image

ഗാമയുടെ ചാരിറ്റി ഫണ്ട്‌റൈസര്‍ പ്രോഗ്രാം വന്‍ വിജയം

ജോയിച്ചന്‍ പുതുക്കുളം Published on 13 September, 2011
ഗാമയുടെ ചാരിറ്റി ഫണ്ട്‌റൈസര്‍ പ്രോഗ്രാം വന്‍ വിജയം
അറ്റ്‌ലാന്റാ: ഗ്രേറ്റര്‍ അറ്റ്‌ലാന്റാ മലയാളി അസോസിയേഷന്‍ (ഗാമ) കേരളത്തിലെ പാലക്കാട്‌ ആസ്ഥമാക്കി പ്രവര്‍ത്തിക്കുന്ന ശാന്തിനികേതനം എന്ന വൃദ്ധമന്ദിരത്തിനായുള്ള ധനശേഖരണാര്‍ത്ഥം `നാട്യവും പാട്ടും പിന്നെ ഡിന്നറും' എന്ന പരിപാടി അറ്റ്‌ലാന്റായിലെ ലില്‍ബണിലെ ഷാഹി റെസ്റ്റോറന്റില്‍ വെച്ച്‌ വിജയകരമായി നടത്തി. ശാന്തിനികേതന്‍, റസിയാ ബാനു എന്ന ഉദാരമതിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നതും വൃദ്ധരായ സ്‌ത്രീകള്‍ക്ക്‌ ആശ്രയമരുളുന്നതുമായ സ്ഥാപനമാണ്‌. ഇതിനെ അന്തേവാസികള്‍ക്ക്‌ ഭക്ഷണം, വസ്‌ത്രം, പാര്‍പ്പിടം എന്നിവ സൗജന്യമാണ്‌. ഗാമ ശാന്തിനികേതനായി ഏകദേശം രണ്ടുലക്ഷത്തോളം രൂപ സമാഹരിക്കുകയുണ്ടായി.

ഗാമയുടെ പ്രസിഡന്റായ ബിജു തുരുത്തുമാലിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ്‌ ഗാമയുടെ മുന്‍കാല സെക്രട്ടറിമാരില്‍ ഒരാളായ ഷീല പുതുമന ഉദ്‌ഘാടനം ചെയ്‌തു. തദവസരത്തില്‍ ഇന്ത്യയുടെ അമ്പത്തിയൊന്നാം സ്വാതന്ത്ര്യദിനാഘോഷവും നടത്തുകയുണ്ടായി. പരിപാടികള്‍ക്ക്‌ ഗാമ ചാരിറ്റി കോര്‍ഡിനേറ്റര്‍മാരായ ജോര്‍ജ്‌ മേലാത്ത്‌, തമ്പു പുളിമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പരിപാടികള്‍ക്ക്‌ ഗ്രാന്റ്‌ സ്‌പോണ്‍സര്‍മാര്‍ ടോമി കിഴക്കേത്തല, ഏബ്രഹാം ആഗസ്‌തി എന്നിവരും സ്‌പോണ്‍സര്‍മാര്‍ ആന്റണി തളിയത്ത്‌, ഡോ. ലിസി തളിയത്ത്‌, ഡോ. സണ്ണി, ഡോ. സുശീല മാത്യു എന്നിവരുമാണ്‌.

പരിപാടിയില്‍ സതീഷ്‌ മേനോന്റെ ഗാനമേളയും, സി.വി. സുബ്രഹ്‌മണ്യന്റെ വയലിന്‍ കച്ചേരിയും, ആഷ, ഗായത്രി സുബ്രഹ്‌മണ്യന്‍, ആദിത്യ, അനൂപ്‌, രശ്‌മി എന്നിവരുടെ നൃത്ത്യനൃത്തങ്ങളും സദസിന്റെ മുക്തകണ്‌ഠമായ പ്രശംസ പിടിച്ചുപറ്റി. അനു സുകുമാര്‍ നന്ദി രേഖപ്പെടുത്തിയ ചടങ്ങിന്‌ ലിന്‍ഡ തരകന്‍, തോമസ്‌ ഈപ്പന്‍, സക്കറിയ വാച്ചാപറമ്പില്‍, സായ്‌കുമാര്‍ വിശ്വനാഥന്‍, ജോഷി മാത്യു, താജ്‌ ആനന്ദ്‌, സജി പിള്ള, ജോണ്‍ വര്‍ഗീസ്‌, രഞ്‌ജന്‍ ജേക്കബ്‌, ആഗ്‌നസ്‌ കരിവേലില്‍, മീര സായ്‌കുമാര്‍ എന്നീ ഗാമയുടെ ഭാരവാഹികള്‍ നേതൃത്വം നല്‍കി.

അറ്റ്‌ലാന്റയുടെ ചരിത്രത്തിലാദ്യമായി ഇത്തരമൊരു പരിപാടി വന്‍ വിജയമാക്കുവാന്‍ സഹായിച്ച എല്ലാ മലയാളികള്‍ക്കും ഗാമ കമ്മിറ്റി അംഗങ്ങള്‍ കൃതജ്ഞത രേഖപ്പെടുത്തി.
ഗാമയുടെ ചാരിറ്റി ഫണ്ട്‌റൈസര്‍ പ്രോഗ്രാം വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക