Image

പെരുച്ചാഴി: ലാലിന്റെ മുഴുനീള ഹാസ്യചിത്രം

Published on 20 February, 2013
പെരുച്ചാഴി: ലാലിന്റെ മുഴുനീള ഹാസ്യചിത്രം
പെരുച്ചാഴി എന്ന മുഴുനീള ഹാസ്യചിത്രത്തില്‍ ലാല്‍ നായകനാകുന്നു. അച്ചമുണ്ടു അച്ചമുണ്ടു എന്ന തമിഴ്‌ ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വൈദ്യനാഥന്റെ പെരുച്ചാഴിയെന്ന ചിത്രത്തിലാണ്‌ ലാല്‍ ഹാസ്യവുമായെത്തുന്നത്‌. ഏപ്രില്‍ മാസത്തോടെ ലാല്‍ ചിത്രമായ പെരുച്ചാഴിയുടെ കാര്യം അരുണ്‍ ഔദ്യോഗികമായി പ്രഖ്യാപിയ്‌ക്കുമെന്നാണ്‌ അറിയുന്നത്‌. രസകരമായ ചിത്രമായിരിക്കും ഇതെന്നാണ്‌ സംവിധായകന്‍ നല്‍കുന്ന സൂചന. സ്‌ക്രിപ്‌റ്റ്‌ വായിച്ചപ്പോള്‍ അതില്‍ ആകൃഷ്ടനായ ലാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ സമ്മതം മൂളുകയായിരുന്നുവത്രേ, ലാലിനെ രസിപ്പിക്കുന്ന നര്‍മ്മരസമുണ്ടെങ്കില്‍ അത്‌ തീര്‍ച്ചയായും പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുമെന്ന്‌ കരുതാം. അമേരിക്കയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ്‌ നടക്കുകയെന്നും സൂചനയുണ്ട്‌. മാത്രമല്ല അമേരിക്കന്‍ താരമായിരിക്കും ചിത്രത്തില്‍ നായികയാവുകയെന്നും വാര്‍ത്തകളുണ്ട്‌.

പെരുച്ചാഴി: ലാലിന്റെ മുഴുനീള ഹാസ്യചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക