Image

ഡോ. ജോയിസ്‌ ശാമുവേല്‍ ഷിക്കാഗോയില്‍ നിര്യതയായി

ജോയിച്ചന്‍ പുതുക്കുളം Published on 13 September, 2011
ഡോ. ജോയിസ്‌ ശാമുവേല്‍ ഷിക്കാഗോയില്‍ നിര്യതയായി
ഷിക്കാഗോ: അയിരൂര്‍ പുളിക്കല്‍ കുടുംബാംഗവും, ഇപ്പോള്‍ ഷിക്കാഗോയില്‍ സ്ഥിരതാമസക്കാരനും കുക്കു കൗണ്ടി ഹോസ്‌പിറ്റലിലെ ഡോക്‌ടറുമായ ഡോ. ജേക്കബ്‌ ശാമുവേലിന്റെ ഭാര്യ ഡോ. ജോയിസ്‌ ശാമുവേല്‍ (55) നിര്യാതയായി.

കുക്കു കൗണ്ടി ഹോസ്‌പിറ്റലിലെ ഡോക്‌ടറായ പരേത, കുമ്പനാട്‌ വള്ളിയില്‍ വി.സി മത്തായി- ഏലിയാമ്മ ദമ്പതികളുടെ മകളാണ്‌.

മക്കള്‍: പുഷ്‌പ, സിബി.

സഹോദരങ്ങള്‍: ജയിംസ്‌ മത്തായി (ടെക്‌സാസ്‌), ജോണ്‍സണ്‍ വള്ളിയില്‍ (ഷിക്കാഗോ), ഡോ. ജോളി വര്‍ഗീസ്‌ (ഷിക്കാഗോ).

സെപ്‌റ്റംബര്‍ 13-ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ 5 മണി മുതല്‍ 9 മണി വരെ ലെംബാര്‍ഡിലുള്ള സെന്റ്‌ തോമസ്‌ മാര്‍ത്തോമാ ചര്‍ച്ചില്‍ പൊതുദര്‍ശനം നടത്തപ്പെടും.

14-ന്‌ ബുധനാഴ്‌ച രാവിലെ 9 മണിക്ക്‌ ലെംബാര്‍ഡ്‌ മാര്‍ത്തോമാ ചര്‍ച്ചില്‍ സംസ്‌കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ ആര്‍ലിംഗ്‌ടണ്‍ സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോണ്‍സണ്‍ (847 931 5016 (സെല്‍) 630 241 7930 (ഹോം).
ഡോ. ജോയിസ്‌ ശാമുവേല്‍ ഷിക്കാഗോയില്‍ നിര്യതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക