Image

ആദ്യ ഐറ്റം നന്പറുമായി പ്രിയങ്ക ചോപ്ര

Published on 20 February, 2013
ആദ്യ ഐറ്റം നന്പറുമായി പ്രിയങ്ക ചോപ്ര
മുന്‍നിര നായികമാര്‍ ഐറ്റം നന്പറില്‍ തിളങ്ങുന്ന കാലത്ത് അതില്‍ നിന്നെല്ലാം മാറി നിന്നിരുന്ന ബോളിവുഡ് താരമായിരുന്നു പ്രിയങ്ക ചോപ്ര. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളില്‍ ഉറച്ചു നിന്നിരുന്ന പ്രിയങ്കയും ഐറ്റം നന്പര്‍ ചെയ്യാന്‍ പോകുന്നു എന്നതാണ് ബോളിവുഡിലെ പുതിയ വാര്‍ത്ത.

സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ആദ്യമായാണ് പ്രിയങ്ക ഐറ്റം നന്പര്‍ ചെയ്യുന്നത്. ഇതോടു കൂടി ഐറ്റം നന്പറില്‍ തിളങ്ങിയ നായികമാരായ കരീന കപൂര്‍ഖാന്‍, കത്രിന കൈഫ് എന്നിവരുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്രയും. 

വളരെ പ്രയാസപ്പെട്ടാണത്രെ ചിത്രത്തിന്രെ സംവിധായകന്‍ പ്രിയങ്കയെ കൊണ്ട് നൃത്തം ചെയ്യാം എന്ന സമ്മതം വാങ്ങിയത്. നൃത്തം ചെയ്യുന്ന പാട്ടിന്രെ വരികളുടെ മേന്മ വിലയിരുത്തിയതിനു ശേഷമാണ് പ്രിയങ്ക സമ്മതം മൂളിയതും. ദ്വയാര്‍ത്ഥങ്ങള്‍ ഉള്ള ഗാനമാണെങ്കില്‍ അതിന് തന്നെ കിട്ടില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞിരുന്നു.

ബബ്ലി ബദ്മാശ് ഹെ എന്ന പാട്ടിന് ചുവട് വച്ച് പ്രിയങ്ക എന്ന മുപ്പതുകാരി ഐറ്റം നന്പറില്‍ കസറും എന്നാണ് ചിത്രത്തിന്രെ നിര്‍മ്മാതാവ് ഏക്താ കപൂര്‍ പറഞ്ഞത്. പഴയകാല ബോളിവുഡ് താരങ്ങളായ സീനത്ത് അമന്‍,? പര്‍വീണ്‍ ബാബി എന്നിവരെ പോലെ നൃത്തം ചെയ്യാന്‍ പ്രിയങ്കയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ല എന്ന തോന്നല്‍ കൊണ്ടാണ് സംവിധായകന്‍ സഞ്ജയ് തന്രെ സിനിമയില്‍ ഐറ്റം നന്പര്‍ ചെയ്യാന്‍ പ്രിയങ്കയെ തന്നെ തെരഞ്ഞെടുത്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക