Image

ഹഡ്‌സണ്‍വാലി ഓണാഘോഷം 17 ശനിയാഴ്ച

മൊയ്തീന്‍ പുത്തന്‍ചിറ Published on 13 September, 2011
ഹഡ്‌സണ്‍വാലി ഓണാഘോഷം 17 ശനിയാഴ്ച
ന്യൂയോര്‍ക്ക് : ഹഡ്‌സണ്‍വാലി മലയാളി അസോസ്സിയേഷന്റെ ഈ വര്‍ഷത്തെ ഓണാഘോഷപരിപാടികള്‍ സെപ്തംബര്‍ 17 ശനിയാഴ്ച പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സെപ്തംബര്‍ 17 ശനിയാഴ്ച രാവിലെ 11 മണി മുതല്‍ വൈകീട്ട് 5 മണിവരെ ക്ലാര്‍ക്‌സ്ടൗണ്‍ റിഫോംഡ് ചര്‍ച്ച് ഓഡിറ്റോറിയത്തിലാണ് (107 സ്‌ട്രോടൗണ്‍ റോഡ്, വെസ്റ്റ് ന്യാക്ക്, ന്യൂയോര്‍ക്ക്) പരിപാടികള്‍ അരങ്ങേറുന്നത്. വിഭവസമൃദ്ധമായ ഓണസദ്യയോടുകൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 2 മണിമുതല്‍ കലാപരിപാടികള്‍ ആരംഭിക്കുന്നതാണ്. മാവേലിമന്നന് വരവേല്പ്, തിരുവാതിര, നൃത്തനൃത്ത്യങ്ങള്‍ , ഒപ്പന, വള്ളംകളി മുതലായ വൈവിധ്യമാര്‍ന്ന കലാപരിപാടികളാണ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അസോസ്സിയേഷന്റെ പ്രസിദ്ധീകരണമായ കേരള ജ്യോതിയുടെ പ്രകാശനകര്‍മ്മവും തദവസരത്തില്‍ നിര്‍വ്വഹിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ആനി പോള്‍ 845 304 1580, ജയപ്രകാശ് നായര്‍ 845 507 2621, ജോര്‍ജ്ജ് താമരവേലി 845 627 0536, വിശ്വനാഥന്‍ കുഞ്ഞുപിള്ള 914 804 1680, ലിസി അലക്‌സ് 845 268 3694, പ്രീതാ നമ്പ്യാര്‍ 201 699 2321, റജീന ജയിംസ് 845 267 8705.
ഹഡ്‌സണ്‍വാലി ഓണാഘോഷം 17 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക