ഹൈദരാബാദ്: അനധികൃത ഖനിയിടപാടുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ചെയ്ത
മുന്‍ കര്‍ണാടകമന്ത്രി ജി. ജനാര്‍ദ്ദന റെഡ്ഡിയുടെ ജാമ്യാപേക്ഷ ഹൈദരാബാദിലെ
സി.ബി.ഐ. പ്രത്യേക കോടതി തള്ളി. ഇദ്ദേഹത്തോടൊപ്പം അറസ്റ്റിലായ ശ്രീനിവാസ് റെഡ്ഡിയുടെ ജാമ്യാപേക്ഷയും
തള്ളിയിട്ടുണ്ട്.സിബിഐ പ്രത്യേക കോടതിയിലാണ് ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നത്.
ഇരുവരെയും ഈ മാസം 19 വരെ സിബിഐ കസ്റ്റഡിയില്‍ വിട്ടു.അഴിമതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍
ശേഖരിക്കുന്നതിന് ഇരുവരെയും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന്
സിബിഐയ്ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ വിവേക് തനാക
കോടതിയില്‍ ബോധിപ്പിച്ചു. നിലവില്‍ ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ സെന്‍ട്രല്‍
ജയിലിലാണ് ഇരുവരും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല