Image

'ഹൈന്ദവ സനാതന ധര്‍മ്മങ്ങള്‍ പ്രചരിപ്പിക്കുവാന്‍ സാങ്കേതിക തികവ് ഉപയോഗിക്കണം'

Published on 21 February, 2013
 'ഹൈന്ദവ സനാതന ധര്‍മ്മങ്ങള്‍ പ്രചരിപ്പിക്കുവാന്‍ സാങ്കേതിക തികവ് ഉപയോഗിക്കണം'
പെര്‍ത്ത്: ഹൈന്ദവ സനാതന ധര്‍മ്മങ്ങള്‍ നമ്മുടെ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കി ഭാരതീയ പൈതൃകവുമായി അവരെ ബന്ധിപ്പിച്ചു നിര്‍ത്തണമെന്നും അതിനായി നാം ആര്‍ജിച്ച സാങ്കേതിക തികവുകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സ്വാമി ഉദിത് ചൈതന്യ അഭിപ്രായപ്പെട്ടു. 

വിവര സാങ്കേതിക രംഗത്ത് നാം ആര്‍ജിച്ച അനുഭവ പരിചയം ഭാരതത്തിന്റെ സനാതന മുല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും അവ പ്രചരിപ്പിക്കുന്നതിനും ഉപയോഗിക്കണമെന്നും അദേഹം ഓര്‍മ്മപ്പെടുത്തി. 

രണ്ടാഴ്ചത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി പെര്‍ത്തില്‍ എത്തിയ സ്വാമി, തന്റെ ആദ്യ പ്രഭാഷണ പരുപാടിയില്‍ പ്രസംഗിക്കുകയായിരുന്നു. പെര്‍ത്ത് ഹിന്ദു സമാജമാണ് സത്സംഗം സംഘടിപ്പിച്ചത്. 

ഫെബ്രുവരി 20 ന് (ബുധന്‍) വൈകിട്ട് ഏഴു മുതല്‍ പത്തു വരെ കെന്‍വിക് റിക്രിയേഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് രാജശേഖരപിള്ള സ്വാഗതം ആശംസിച്ചു. സെക്രട്ടറി മുരളി നായര്‍, ദേവാനന്ദന്‍ സിംഗപൂര്‍, ഷൈബു നാരായണന്‍, മനോജ് മഠത്തില്‍, ശ്രീകുമാര്‍ കാനിംഗ് വെയില്‍, അശോകന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഹിന്ദു സമജത്തിന്റെ ഉപഹാരവും സ്വാമിജിക്ക് ചടങ്ങില്‍ സമര്‍പ്പിച്ചു. 

മെല്‍ബണ്‍, സിഡ്‌നി, ബ്രിസ്ബന്‍ എന്നിവിടങ്ങളിലെ വിവിധ പ്രഭാഷണ പരിപാടികള്‍ക്കുശേഷം മാര്‍ച്ച് മൂന്നിന് സ്വാമിജി നാട്ടിലേക്ക് മടങ്ങും. 

റിപ്പോര്‍ട്ട്: കെ.പി. ഷിബു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക