Image

പെഷവാറില്‍ സ്‌കൂള്‍ ബസ്സിനു നേരെ ആക്രമണം; അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു

Published on 13 September, 2011
പെഷവാറില്‍ സ്‌കൂള്‍ ബസ്സിനു നേരെ ആക്രമണം; അഞ്ച് കുട്ടികള്‍ കൊല്ലപ്പെട്ടു
പെഷവാര്‍ ‍: പാക്കിസ്ഥാനിലെ പെഷവാറില്‍ സ്‌കൂള്‍ ബസിന് നേര്‍ക്ക് ആക്രമണം. തോക്കുധാരികള്‍ ബസ് തടഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ചു കുട്ടികളും ബസ് ഡ്രൈവറും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ഗോത്രമേഖലയോട് ചേര്‍ന്നുള്ള മതാനിയിലായിരുന്നു സംഭവം. ഒരു സ്വകാര്യ സ്‌കൂളിന്റെ ബസിന് നേര്‍ക്കായിരുന്നു ആക്രമണം. ഭീകരാന്തരീക്ഷം സൃഷ്ടിക്കാനായി അക്രമികള്‍ റോക്കറ്റ് ആക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഒന്‍പതും പതിന്നാലിനും ഇടയില്‍ വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. അഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക