Image

പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രോം

Published on 22 February, 2013
പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രോം
സ്‌ത്രീകളില്‍ കണ്ടുവരുന്ന രോഗമാണ്‌ പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രോം. വ്യത്യസ്‌തങ്ങളായ രോഗലക്ഷണങ്ങള്‍ ആണ്‌ പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രത്തിന്റെ പ്രത്യേകത. രോഗത്തെ ശരിയായ രീതിയില്‍ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പലപ്പോഴും ചികിത്സ വൈകും. അമിത വണ്ണം ഒരു രോഗകാരണമാണ്‌.

തുടക്കത്തിലെ നിയന്ത്രിച്ചാല്‍ രോഗം വഷളാകാതെ നോക്കാം. പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രത്തില്‍ നിന്നും ഹൃദ്രോഗംപ്രമേഹരോഗസാധ്യതകള്‍ ഉണ്ടാകും. നേരിയ ലക്ഷണങ്ങള്‍ ഉള്ളവരില്‍പ്പോലും ഈ സാധ്യത കൂടുതലാണ്‌. നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ഗുരുതരമാകാതെ തടയാം. വന്ധ്യത പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രത്തില്‍ സാധാരണയാണ്‌. ആകെയുള്ള സ്‌ത്രീവന്ധ്യതയില്‍ 60 ശതമാനം കേസുകളും പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രം മൂലമാണെന്നു കരുതപ്പെടുന്നു. ആര്‍ത്തവത്തകരാറില്ലാത്ത, ഓവറികളില്‍ സിസ്‌റ്റുകള്‍ ഇല്ലാത്ത, പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രം രോഗികള്‍ക്കും വന്ധ്യത ഉണ്ടാകാം. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ ശ്രദ്ധിച്ചു തുടങ്ങണം. 9- 10 വയസാകുമ്പോള്‍ തന്നെ ചില കുട്ടികളില്‍ പ്രകടമായ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്‌. ഒരു പരിധിക്കപ്പുറം രോഗം കൂടിയാല്‍ പിന്നീട്‌ രോഗം നിയന്ത്രിക്കാന്‍ കഴിയണമെന്നില്ല. മാറിടത്തിന്റെ അമിതവളര്‍ച്ച ചില കുട്ടികളില്‍ കണ്ടേക്കാം. പുതിയ തലമുറയിലെ കുട്ടികള്‍ നേരത്തെ പ്രായപൂര്‍ത്തിയാകുന്നത്‌ കൂടി കണക്കിലെടുത്താല്‍ തന്നെ ക്രമത്തിലധികം വളര്‍ച്ചയുള്ള കുട്ടികളില്‍ മറ്റു ലക്ഷണങ്ങള്‍ ഉണ്ടോ എന്നു നോക്കി ചികിത്സ തേടണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക