Image

വാഹനമിടിച്ച് ഡോക്ടര്‍ മരിച്ച സംഭവത്തില്‍ മദ്യപാനിയായ ഡ്രൈവര്‍ക്ക് 30 വര്‍ഷം തടവ്

പി.പി.ചെറിയാന്‍ Published on 13 September, 2011
വാഹനമിടിച്ച് ഡോക്ടര്‍ മരിച്ച സംഭവത്തില്‍ മദ്യപാനിയായ ഡ്രൈവര്‍ക്ക് 30 വര്‍ഷം തടവ്

ഡാളസ് : പാര്‍ക്ക്‌ ലാന്റ് മെമ്മോറിയല്‍ ആശുപത്രിയില്‍ 22 വര്‍ഷം സേവനമനുഷ്ഠിച്ച് എല്ലാവരുടേയും പ്രശംസ നേടിയ ബേണ്‍ യൂണിറ്റ് കോ-ഡയറക്ടര്‍ ഡോ.ഗാരി പെര്‍ഡ്യൂ (GARY PERDUE)65 സഞ്ചരിച്ചിരുന്ന മോട്ടോര്‍ ബൈക്കില്‍ എസ്സ്.യു.വി ഇടിച്ച് ഡോക്ടര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ ജസ്റ്റിന്‍ ഹീറ്റന് (25) 30 വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു.

2010 ഒക്‌ടോബറിലാണ് സംഭവം നടന്നത് ഞായറാഴ്ച രാവിലെ ആശുപത്രിയിലേക്ക് മോട്ടോര്‍ ബൈക്കില്‍ ജോലിക്ക് വരികയായിരുന്നു ഡോക്ടറെ, റെഡ് ലൈറ്റില്‍ നിറുത്താതെ ഓടിച്ചു വന്ന എസ്സ്.യു.വി. വാഹനം തട്ടി തെറിപ്പിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും ഇടിയുടെ ആഘാതത്തില്‍ ഡോക്ടര്‍ മരണപ്പെട്ടു. എസ്സ്.യു.വി വാഹനം ഓടിച്ചിരുന്ന ജസ്റ്റിന്‍ അമിതമായ മദ്യം കഴിച്ചിരുന്നതാണ് അപകടത്തിന് കാരണം. മയക്കുമരുന്നിനടിമയായിരുന്നു ജസ്റ്റിന്‍ .

ഏറ്റവും കൂടിയ ശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

സെപ്റ്റംബര്‍ 12 തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് ജഡ്ജി വിധി പ്രസ്താവിച്ചത്.

സമൂഹത്തിന് മഹത്തായ സേവനം നല്‍കിയിരുന്ന വിലപ്പെട്ട ഒരു ജീവനാണ് നഷ്ടപ്പെടുത്തിയത്. പ്രതി ഈ സംഭവത്തില്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല. ജഡ്ജി അഭിപ്രായപ്പെട്ടു.


വാഹനമിടിച്ച് ഡോക്ടര്‍ മരിച്ച സംഭവത്തില്‍ മദ്യപാനിയായ ഡ്രൈവര്‍ക്ക് 30 വര്‍ഷം തടവ്വാഹനമിടിച്ച് ഡോക്ടര്‍ മരിച്ച സംഭവത്തില്‍ മദ്യപാനിയായ ഡ്രൈവര്‍ക്ക് 30 വര്‍ഷം തടവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക