Image

മുംബൈ വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണി; സുരക്ഷ കര്‍ശനമാക്കി

Published on 13 September, 2011
മുംബൈ വിമാനത്താവളത്തില്‍ ഭീകരാക്രമണ ഭീഷണി; സുരക്ഷ കര്‍ശനമാക്കി
ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന്‌ മുംബൈയിലെ ഛത്രപതി ശിവജി വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കി.

ഡല്‍ഹി ഹൈകോടതി വളപ്പിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രഏജന്‍സിയുടെ മുന്നറിയിപ്പിനെ ഗൗരവമായിട്ടാണ്‌ മുംബൈ പൊലീസ്‌ കാണുന്നത്‌. 2008 സെപ്‌റ്റംബര്‍ 13ന്‌ 20 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തിന്റെ മൂന്നാം വാര്‍ഷികം നാളെ ആചരിക്കാനിരിക്കെയാണ്‌ ഭീകരാക്രമണ ഭീഷണിയെന്നതും ഗൗരവമായിട്ടാണ്‌ കാണുന്നത്‌. കേന്ദ്രഏജന്‍സികളാണ്‌ വിമാനങ്ങള്‍ ആക്രമിക്കപ്പെടുമെന്നത്‌ സംബന്ധിച്ച മുന്നറിയിപ്പ്‌ നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക