Image

മലയാളത്തിന്‌ അവഗണന; അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പരീക്ഷയെഴുതിയവരെ തഴഞ്ഞു

Published on 13 September, 2011
മലയാളത്തിന്‌ അവഗണന; അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ പരീക്ഷയെഴുതിയവരെ തഴഞ്ഞു
കൊച്ചി: മാതൃഭാഷയെ സര്‍ക്കാര്‍ വീണ്ടും തഴഞ്ഞു. പി.എസ്‌.സി നടത്തിയ അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ തസ്‌തികയിലേക്ക്‌ മലയാളത്തില്‍ പരീക്ഷ എഴുതിവരെയാണ്‌ പി.എസ്‌.സി തഴഞ്ഞത്‌.

മലയാളത്തില്‍ പരീക്ഷ എഴുതിയവരെയും പരിഗണിക്കണമെന്ന്‌ കോടതി നിര്‍ദേശം പി.എസ്‌.സി പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്‌. തസ്‌തികയിലേക്ക്‌ നാളെ നടക്കുന്ന അഭിമുഖത്തിലേക്ക്‌ ഇവരെ ക്ഷണിച്ചിട്ടില്ല. തിരുവനന്തപുരത്താണ്‌ അഭിമുഖം. ഇതേവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ അടുത്ത ബന്ധുക്കളെ ജോലിയില്‍ കയറ്റാന്‍ ആണ്‌ അര്‍ഹതയുള്ള ഉദ്യോഗാര്‍ഥികളെ മാറ്റിനിര്‍ത്തിയതെന്ന്‌ ആക്ഷേപമുണ്ട്‌.

2009 ഓഗസ്റ്റിലാണ്‌ ഈ തസ്‌തികയിലേക്ക്‌ എഴുത്ത്‌ പരീക്ഷ നടന്നത്‌. മലയാളത്തില്‍ പരീക്ഷ എഴുതിയവരെ 44 പേരെ അയോഗ്യരാക്കിയ നടപടി ചൂണ്ടിക്കാട്ടി ഇവരില്‍ രണ്ടുപേര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന്‌ 2010 നവംബറില്‍ ഇവരുടെ പരീക്ഷ പേപ്പറുകള്‍കൂടി പുനര്‍നിര്‍ണയം നടത്തണമെന്ന്‌ കോടതി നിര്‍ദേശിക്കുകയായിരുന്നു.

മലയാളത്തില്‍ പരീക്ഷയെഴുതി യോഗ്യത നേടിയവരുടെ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നിട്ടും പി.എസ്‌.സി ഇത്‌ അംഗീകരിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക