Image

അഫ്‌ഗാനിസ്ഥാനില്‍ യു.എസ്‌ എംബസിക്ക്‌ സമീപം സ്‌ഫോടനം

Published on 13 September, 2011
അഫ്‌ഗാനിസ്ഥാനില്‍ യു.എസ്‌ എംബസിക്ക്‌ സമീപം സ്‌ഫോടനം
കാബൂള്‍: അഫ്‌ഗാനിലെ കാബൂളില്‍ താലിബാന്‍ ഭീകരര്‍ സ്‌ഫോടനവും വെടിവെയ്‌പ്പും നടത്തി. യു.എസ്‌ എംബസിക്കും നാറ്റോ സേനയുടെ ആസ്ഥാനത്തിന്‌ സമീപവുമാണ്‌ സ്‌ഫോടനങ്ങളും വെടിവെപ്പും നടന്നത്‌. കാബൂളിലെ അബ്ദുല്‍ ഹഖ്‌ സ്‌ക്വയറിലാണ്‌ ആയുധധാരികള്‍ ആക്രമണം നടത്തിയതെന്ന്‌ കാബൂളിലെ െ്രെകം ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ്‌ തലവന്‍ മുഹമ്മദ്‌ സഹീര്‍ പറഞ്ഞു. ചാവേര്‍ സ്‌ഫോടനങ്ങളാണോ നടന്നതെന്ന്‌ വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ തുടര്‍ന്ന്‌ മേഖലയിലെ റോഡുകള്‍ അടച്ചിട്ടിരിക്കയാണ്‌. തീവ്രവാദികള്‍ സമീപത്തെ കെട്ടിടങ്ങളില്‍ ഒളിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്‌. ആക്രമണങ്ങളുടെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്‌.

കാബൂളിലെ ബ്രിട്ടീഷ്‌ കൗണ്‍സില്‍ ഓഫീസിന്‌ നേരെയുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 10 അഫ്‌ഗാന്‍ പൊലീസുകാര്‍ കൊല്ലപ്പെട്ടികുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക