Image

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണം: വിദഗ്‌ധ സമിതി

Published on 13 September, 2011
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണം: വിദഗ്‌ധ സമിതി
ന്യൂഡല്‍ഹി: വന്‍ നിധിശേഖരം കണ്ടെത്തിയ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്നു വിദഗ്‌ധ സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല സുരക്ഷാ റിപ്പോര്‍ട്ടില്‍ കോടതിയെ അറിയിച്ചു.

ബി നിലവറയുടെ സ്‌ഥിതി മനസിലാക്കുന്നതിനും അതിനുള്ളിലെ വസ്‌തുക്കളുടെ സുരക്ഷയ്‌ക്കും നിലവറ തുറക്കേണ്ടത്‌ അത്യാവശ്യമാണ്‌. നിലവറ ശക്‌തിപ്പെടുത്തിയില്ലെങ്കില്‍ ഭിത്തി തുരന്നു മോഷണം നടത്താനുള്ള സാധ്യത കൂടുതലാണെന്നു റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

ദേവപ്രശ്‌ന വിധി എന്തായാലും കണക്കെടുപ്പ്‌ ഉള്‍പ്പെടെയുള്ള നടപടികളുമായി സമിതി മുന്നോട്ടു പോകും. ക്ഷേത്രത്തിനു സുരക്ഷാഭീഷണി ശക്‌തമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക