Image

ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ: ആളപായമില്ല

Published on 13 September, 2011
ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ അഗ്നിബാധ: ആളപായമില്ല
ഷാര്‍ജ: ഉമ്മുല്‍ഖുവൈനിലെ പഴയ വ്യവസായ മേഖലയില്‍ അലൂമിനിയം ഫാക്ടറിയില്‍ ഞായറാഴ്‌ച രാവിലെ വന്‍ അഗ്‌നിബാധയുണ്ടായി. സംഭവത്തില്‍ ആളപായങ്ങള്‍ ഉണ്ടായിട്ടില്‌ളെന്ന്‌ സിവില്‍ ഡിഫന്‍സ്‌ മേധാവി കേണല്‍ ഹസന്‍ അലി ബിന്‍ ഹദ്‌റം പറഞ്ഞു.

മലയാളികളടക്കം നിരവധി ആളുകള്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്‌. രാവിലെ എട്ട്‌ മണിയോടെയായിരുന്നു സംഭവം. വിവരമറിഞ്ഞയുടന്‍ സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങള്‍ അതീവ ജാഗ്രത പാലിച്ചത്‌ കൊണ്ട്‌ മറ്റ്‌ വ്യവസായ യൂനിറ്റുകളിലേക്ക്‌ തീ പടര്‍ന്നില്ല. സംഭവസമയത്ത്‌ കമ്പനിയിലെ തൊഴിലാളികള്‍ വിവിധ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. തീ പടരുന്നത്‌ കണ്ട്‌ ഇവര്‍ ഇറങ്ങി ഓടി രക്ഷപ്പെട്ടു. സംഭവത്തിന്‍െറ തീവ്രത മനസിലാക്കി നിരവധി ആംബുലന്‍സുകളും വെള്ളം പമ്പ്‌ ചെയ്യാനുള്ള ട്രക്കുകളും സംഭവസ്ഥലത്ത്‌ എത്തിയിരുന്നു.

അപകടം നടന്ന ഫാക്ടറിക്ക്‌ സമീപം കൂട്ടിയിട്ടിരുന്ന അവശിഷ്ടങ്ങളിലും തീ പിടിച്ചെങ്കിലും അഗ്‌നിശമന സേനാംഗങ്ങള്‍ ഇടപെട്ട്‌ അത്‌ കെടുത്തി. വ്യവസായശാലകള്‍ അതീവ ജാഗ്രതയോടെയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും പ്രവര്‍ത്തിക്കണമെന്ന്‌ അധികൃതര്‍ അഭ്യര്‍ഥിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക