Image

ഫ്രാങ്ക്‌ഫര്‍ട്ട്‌ കേരളസമാജം ഓണം ആഘോഷിച്ചു

ജോര്‍ജ്‌ ജോണ്‍ Published on 13 September, 2011
ഫ്രാങ്ക്‌ഫര്‍ട്ട്‌ കേരളസമാജം ഓണം ആഘോഷിച്ചു
ഫ്രാങ്ക്‌ഫര്‍ട്ട്‌: കേരളസമാജം ഫ്രാങ്ക്‌ഫര്‍ട്ട്‌ ഈ വര്‍ഷത്തെ ഓണം സെപ്‌റ്റംബര്‍ പത്തിന്‌ ശനിയാഴ്‌ച്ച ബൊണാമെസിലെ ഹൗസ്‌ നിഡായില്‍ ആഘോഷിച്ചു. ജയാ നാരായണ സ്വാമിയുടെ ഓണപ്പൂവിടലോടെ ആഘോഷത്തിന്‌ തുടക്കം കുറിച്ചു. കേരളസമാജം പ്രസിഡന്റ്‌ മാത്യു കൂട്ടക്കര വിശിഷ്‌ടാതിഥികളെയും, സദസിനെയും ഓണാഘോഷത്തിലേക്ക്‌ സ്വാഗതംചെയ്‌തു ഓണാഘോഷം ഫ്രാങ്ക്‌ഫര്‍ട്ട്‌ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ കോണ്‍സുല്‍ പങ്കജ്‌ ത്രിപാഠി നിലവിളക്ക്‌ കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. കോണ്‍സുല്‍ ത്രിപാഠി എല്ലാവര്‍ക്കും ഓണാശംസകള്‍ നേര്‍ന്ന്‌ സംസാരിച്ചു. രാജേഷ്‌ കുമാര്‍ (സ്‌റ്റേറ്റ്‌ ബാങ്ക്‌ സി.ഇ.ഒ.), റത്തന്‍ ബാലി (എയര്‍ ഇന്ത്യാ റീജിയണല്‍ മാനേജര്‍), ദിനേശ്‌ കൂട്ടക്കര (സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഫ്രാങ്ക്‌ഫര്‍ട്ട്‌), ജോണ്‍സണ്‍ കടകത്തലയ്‌ക്കല്‍ (മലയാളം സ്‌ക്കൂള്‍ ഫ്രാങ്ക്‌ഫര്‍ട്ട്‌) എന്നിവര്‍ ഓണസന്ദേശം നല്‍കി. തുടര്‍ന്ന്‌ മാവേലി തന്റെ പ്രജകളെ സന്ദര്‍ശിക്കാന്‍ താലപ്പൊലി, ചെണ്‌ടമേളം, പുലികളി, വാദ്യമേളം എന്നിവയുടെ അകമ്പടിയോടെ എഴുന്നെള്ളി. കൊളോണിലെ ജോണ്‍ പുത്തന്‍വീട്ടില്‍ ടീമാണ്‌ പുലികളി അരങ്ങേറിയത്‌.

തുടര്‍ന്ന്‌ മലയാളം സ്‌കൂള്‍ കുട്ടികളുടെ അമ്മമാര്‍ തിരുവാതിരകളി അവതരിപ്പിച്ചു. വിവിധ ക്ലാസിക്കല്‍, ബോളിവുഡ്‌ ഡാന്‍സുകള്‍, കുച്ചുപ്പിടി എന്നിവ ലയം, നാട്യം ഗ്രൂപ്പുകളും മറ്റുള്ളവരും അവതരിപ്പിച്ചത്‌ ആഘോഷങ്ങള്‍ക്ക്‌ മാറ്റ്‌ കൂട്ടി. ഓണാഘോഷത്തില്‍ ഫ്രാങ്ക്‌ഫര്‍ട്ട്‌ ഇന്ത്യന്‍ കോണ്‍സുറ്റ്‌ ഫ്രാങ്ക്‌ഫര്‍ട്ട്‌/ സ്‌റ്റേറ്റ്‌ ബാങ്ക്‌ ഇന്ത്യാ ഫ്രാങ്ക്‌ഫര്‍ട്ട്‌) എന്നിവിടങ്ങളിലെ മിക്കവാറും ഓഫീസര്‍ന്മാരും ഈ ഓണാഘോഷത്തില്‍ പങ്കെടുത്തു. കഴിഞ്ഞ നാല്‍പത്തി ഒന്നു വര്‍ഷമായി കേരളസമാജം ഓണാഘോഷങ്ങള്‍ക്ക്‌ രുചികരമായ സദ്യ ഒരുക്കുന്നതിന്‌ നേതൃത്വം നല്‍കി വരുന്ന നാരായണ സ്വാമി, എല്ലാ വര്‍ഷവും മനോഹരമായ പൂക്കളം ഒരുക്കുന്ന ജയാ സ്വാമി എന്നിവര്‍ക്ക പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.

ഇടവേളക്ക്‌ നാരായണ സ്വാമിയുടെ നേത്യത്വത്തില്‍ തയ്യാറാക്കിയ ഓണസദ്യ വിളമ്പി. പപ്പടം, പഴം, അവിയല്‍, സാമ്പാര്‍, പച്ചടി, കിച്ചടി, തോരന്‍, കാളന്‍, ഉപ്പേരി, പായസം എന്നിവയടങ്ങുന്ന ഓണസദ്യ ഈ വര്‍ഷം കൂടുതല്‍ രുചികരമായിരുന്നു.

തുടര്‍ന്ന ടിപ്‌ടോപ്‌ അസീസ്‌ എഴുതിയ `മഹാബലിക്കും മതിയായി' എന്ന സാമൂഹ്യ നാടകം ഫ്രാങ്ക്‌ഫര്‍ട്ട്‌ കലാസമിതി അവതരിപ്പിച്ചു. ജെന്‍സി പാലക്കാട്ട്‌, ജോണ്‍ മാത്യു, ബിജന്‍ കൈലാത്ത്‌, ജോണി ദേവസ്യാ, സേവ്യര്‍ പള്ളിവാതുക്കല്‍, ആന്റെണി തേവര്‍പാടം, ജോണ്‍സണ്‍ കടകത്തലയ്‌ക്കല്‍, ജോസഫ്‌ പീലിപ്പോസ,്‌ മൈക്കിള്‍ പാലക്കാട്ട്‌ എന്നിവര്‍ തങ്ങളുടെ റോളുകളില്‍ മികച്ച അഭിനയം കാഴ്‌ച്ചവച്ചു. അനുദിന ജിവിതത്തില്‍ എന്ത്‌ വേഷം കെട്ടുന്നവര്‍, കച്ചവടം നടത്തുന്നവര്‍, സമൂഹത്തിലെ ദുര്‍ബലരെ ചൂഷണം ചെയ്‌ത്‌ സാത്തിക ലാഭം കൊയ്യുന്നവര്‍ എന്നിവരെയെല്ലാം കണ്‌ട്‌ മടുത്ത മഹാബലി തനിക്ക്‌ മതിയായി എന്ന്‌ പറഞ്ഞ്‌ വീണ്‌ടും പാതാളത്തിലേക്ക്‌ പോകാനാഗ്രഹിക്കുന്നതും മേലാല്‍ കേരളത്തിലേക്ക്‌ വരാനാഗ്രഹമില്ലെന്നും പറയുന്നതണ്‌ ഇതിന്റെ പ്രമേയം. പ്രശസ്‌ത സംവിധായകന്‍ തോമസ്‌ കല്ലേപ്പള്ളി ഈ നാടകത്തിന്റെ സംവിധാനവും, ഡോ. മനീഷ്‌ മാത്യു പിന്നണി മ്യൂസിക്കും നല്‍കി. ആന്‍ഡ്രൂസ്‌ ഓടത്തുപറമ്പില്‍, ബോബി (സ്‌റ്റേജ്‌ സെറ്റിംഗ്‌), രന്‍ജിത്ത്‌, ജോസ്‌ തിനംപറമ്പില്‍ (ശബ്‌ദവും, വെളിച്ചവും) നല്‍കി. സൈമണ്‍ കൈപ്പള്ളിമണ്ണില്‍ (വീഡിയോ), ജോസ്‌ നെല്ലുവേലില്‍ (ഫോട്ടോ ഗ്രാഫി) എന്നിവ നിര്‍വഹിച്ചു. ഗ്രേസി പള്ളിവാതുക്കല്‍, എലിസബത്ത്‌ ജോണ്‍ എന്നിവര്‍ പിന്നണി സഹായികളായിരുന്നു. ഓണാഘോഷ പരിപാടികള്‍ ജൂലി തേവര്‍പാടം, പ്രഭാ മോഹന്‍ എന്നിവര്‍ മോഡറേറ്റ്‌ ചെയ്‌തു. സെക്രട്ടറി പ്രഭാ മോഹന്റെ നന്ദി പ്രകടനത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പര്യവസാനിച്ചു.
ഫ്രാങ്ക്‌ഫര്‍ട്ട്‌ കേരളസമാജം ഓണം ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക