Image

ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ജൂബിലി നിധി ശേഖരണാര്‍ത്ഥം 17ന്‌ `മാവേലി ഷോ എഫ്‌ എം -2011'

ജോര്‍ജ്‌ നടവയല്‍ Published on 13 September, 2011
ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ജൂബിലി നിധി ശേഖരണാര്‍ത്ഥം 17ന്‌ `മാവേലി ഷോ എഫ്‌ എം -2011'
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ 19 ക്രൈസ്‌തവദേവാലയങ്ങളുടെ ഐക്യവേദിയായ ക്രിസ്‌ത്യന്‍ ഫെലോഷിപ്പിന്റെ സില്‍വര്‍ ജൂബിലീ ആഘോഷങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള നിധി സ്വരൂപിക്കുന്നതിന്‌ 17-ന്‌ ശനിയാഴ്‌ച ബെന്‍സേലം ടൗണ്‍ ഷിപ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ( (Bensalem High School Auditorium, 4319 Hulmville Rd, Bensalem PA 19020) "മാവേലി ഷോഎഫ്‌ എം -2011' എന്ന പേരിലുള്ള മെഗാ സ്റ്റേജ്‌ ഷോ അരങ്ങേറും.

കിടമത്സരങ്ങള്‍ മാറ്റി എല്ലാവരും ഒന്നാകുക എന്ന മുദ്രാവാക്യം പ്രായോഗികമാക്കുകയാണ്‌ ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ പ്രഖ്യാപിത സ്വപ്‌നം. ഫിലഡല്‍ഫിയയിലെ 5000 ഭാരതീയ കുടുംബങ്ങളുടെ ഒരുമയാണ്‌ ഈ ഫെലോഷിപ്പിന്റെ കരുത്ത്‌. 1987 ലാണ്‌ ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്‌ സ്ഥാപിതമായത്‌. മലയാള സാംസ്‌കാരിക ഐക്യ വേദിയായി തിരുവോണത്തിലൂന്നി ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം പ്രവര്‍ത്തിക്കുമ്പോള്‍ ഫിലഡല്‍ഫിയാ എക്യൂമെനിക്കല്‍ ഫെലോഷിപ്‌ ക്രിസ്‌മസ്സിലൂന്നിയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും സാഹോദര്യത്തിനും പ്രാമുഖ്യം നല്‍കുന്നു, ജാതിഭെദമെന്യേ. ദേവാലയങ്ങള്‍ മലയാള ഭാഷയ്‌ക്കും സംസ്‌കാരത്തിനും നല്‍കുന്ന സാമൂഹിക സേവനത്തിന്റെ ആധുനിക മുഖമാണ്‌ ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ ആകര്‍ഷണീയത. സാംസ്‌കാരിക സംഘടനകളെ അനുകരിക്കാതെ ആത്മീയതയുടെ ജീവ ചൈതന്യം താന്‍ പോരിമയില്ലാതെ പകരാനാകുവോളം എക്യുമെനിക്കല്‍ ഫെല്ലോഷിപ്‌ വളരുന്നതാണ്‌ പ്രതിക്ഷയുണര്‍ത്തുന്ന ജൂബിലീ കൗതുകം.

അതിപ്രശസ്‌ത സിനിമാതാരം റഹ്മാന്‍, സിനിമാഭിനേതാക്കളായ ധന്യാ മേരീ വര്‍ഗീസ്‌, ജ്യോതിര്‍മയി, വിനീത്‌ ശ്രീനിവാസന്‍, രമ്യാ നമ്പീശന്‍, മഞ്‌ജു പിള്ള സയനോര, സച്ചിന്‍ വാര്യര്‍, കലാഭവന്‍ ജിന്റോ, ജേക്കബ്‌ ജോണ്‍, സണ്ണി സാമുവേല്‍, പ്രകാശ്‌, ഷാന്‍, പ്രദീപ്‌ തുടങ്ങി ഇരുപതു കലാകാരന്മാര്‍ `മാവേലി ഷോ എഫ്‌ എം -2011' എന്ന പേരിലുള്ള മെഗാ സ്റ്റേജ്‌ ഷോ വിസ്‌മയപൂരിതമാക്കും. കലാദേവി ഉണരുന്ന നൃത്തങ്ങള്‍, തേനൂറും ഗാനങ്ങള്‍, സാമ്യമകന്ന മിമിക്രികള്‍ എന്നീ രസങ്ങളാല്‍ സമ്പന്നമായിരിക്കും `മാവേലി ഷോ എഫ്‌ എം -2011' എന്ന്‌ എക്യൂമെനിക്കല്‍ ചെയര്‍മാന്‍ ഫാ. ജോസ്‌ ഡാനിയേല്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അസന്‍ഷന്‍ മാര്‍തോമാ ചര്‍ച്‌: 215-677-7322, ബഥേല്‍ മാര്‍തോമാ ചര്‍ച്‌ : 215-480-3752,?ക്രിസ്റ്റോസ്‌ മാര്‍ തോമാ ചര്‍ച്ച്‌: 215-808-7410, സി എസ്‌ ഐ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ ഇന്‍ പെന്‍സില്‍ വേനിയാ: 215-676-0631, എമ്മാനുവേല്‍ സി എസ്‌ ഐ ചര്‍ച്ച്‌: 215-677-3707,?ഇന്ത്യന്‍ ലാറ്റിന്‍ കാത്തലിക്‌ കമ്യൂണിറ്റി: 215-710-2095,?മാര്‍ തോമാ ചര്‍ച്ച്‌ ഫിലഡല്‍ഫിയാ: 215-510-1601, സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌: 312-927-7045, സെന്റ്‌ ജോണ്‍സ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌: 484-461-6898, സെന്റ്‌ ജൂഡ്‌ സീറോ മലങ്കര കാത്തലിക്‌ ചര്‍ച്ച്‌: 267-444-9393, സെന്റ്‌ മേരീസ്‌ ക്‌നാനായ ചര്‍ച്ച്‌: 215-464-9566, സെന്റ്‌. മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ കത്തീഡ്രല്‍: 215-289-4822, സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ഫിലഡല്‍ഫിയ: 215-552-9115, സെന്റ്‌ പോള്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌: 609-306-0180, സെന്റ്‌ പീറ്റേഴ്‌സ്‌ ജാക്കോബൈറ്റ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌: 215-464-9112, സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌: 201-681-1078, സെന്റ്‌ തോമസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌: 215-904-7398, സെന്റ്‌ തോമസ്‌ മാര്‍ തോമാ ചര്‍ച്ച്‌ ഓഫ്‌ ഡെലവേര്‍ വാലി: 610-644-3044, സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ച്‌: 215-464-4008. ഫാ: ജോസ്‌ ഡാനിയേല്‍ (ചെയര്‍മാന്‍): 215-464-9112, ഫാ: ജോണ്‍ മേലേപ്പുറം (കോ ചെയര്‍മാന്‍): 215-808-4052, ഫാ. എം. കെ. കുര്യാക്കോസ്‌ (കോ ഓര്‍ഡിനേറ്റര്‍, ജൂബിലീ സെലിബ്രേഷന്‍സ്‌) : 201-681-1078, കോശി കെ. വര്‍ഗീസ്‌ (സെക്രട്ടറി): 267-312-5373, കെ. വര്‍ഗീസ്‌ (ജോയിന്റ്‌ സെക്രട്ടറി): 215-605-7535, എം ഏ. മാത} (ട്രഷറാര്‍): 215-676-5046,?ഫാ; ചാക്കോ പുന്നൂസ്‌ (റിലിജിയസ്‌ ആക്ടിവിറ്റീസ്‌): 215-673-7533, ജീമോന്‍ ജോര്‍ജ്‌ (കള്‍ച്ചറല്‍ ആക്ടിവിറ്റീസ്‌): 267-970-4267, ഏബ്രഹാം കുന്നേല്‍ (ഫണ്ട്‌ റൈസിംഗ്‌ ആന്റ്‌ ചാരിറ്റി): 267-979-9172, സണ്ണി ഏബ്രഹാം (പബ്ലിക്‌ റിലേഷന്‍സ്‌): 610-876-8011, പോള്‍ സി ജോണ്‍ (പബ്ലിക്‌ റിലേഷന്‍സ്‌): 856-417-4803, ലിസി തോമസ്‌ (വിമന്‍സ്‌ ഫോറം): 215-676-0691, ഫാ. ഗീ വര്‍ഗീസ്‌ ജോണ്‍ (യൂത്ത്‌ അഫയേഴ്‌സ്‌): 914-720-0136, തോമസ്‌ ഏബ്രഹാം (ക്വയര്‍) : 267-235-8650, സാം കുട്ടി കുഞ്ഞച്ചന്‍ (ഓഡിറ്റര്‍): 610-517-8140, ഈ വി പൗലോസ്‌ (ഓഡിറ്റര്‍):?610-803-1800.

എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ ഈ വര്‍ഷത്തെ ഇനിയുള്ള പ്രവര്‍ത്തന കലന്‍ഡര്‍: സെപ്‌റ്റമ്പര്‍ 24ന്‌ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ കാത്തലിക്‌ ചര്‍ച്ചില്‍ രാവിലെ 9:300 മുതല്‍ വൈകുന്നേരം 3:30 വരെ: വിമന്‍സ്‌ ഫെല്ലോഷിപ്‌ വണ്‍ ഡേ ഹെല്‍ത്ത്‌ സെമിനാര്‍ ആന്റ്‌ ഐ ടി അവയര്‍നസ്സ്‌ ക്ലാസ്സ്‌, ഒക്ടോബര്‍ 29 ന്‌ അസ്സെന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച്‌ വൈകുന്നേരം 6:30 മുതല്‍ 9:00 വരെ എക്യൂമെനിക്കല്‍ ഗോസ്‌പല്‍ കണ്‍വെന്‍ഷന്‍, നവംബര്‍ 5 ന്‌ ക്രിസ്റ്റോസ്‌ മാര്‍ത്തോമാ ചര്‍ച്ചില്‍ വച്ച്‌ രാവിലെ 9:30 മുതല്‍ വൈകുന്നേരം 3:00 വരെ എക്യൂമെനിക്കല്‍ യൂത്ത്‌ റിട്രീറ്റ്‌ ആന്റ്‌ ബൈബിള്‍ ക്വിസ്‌, ഡിസംബര്‍ 10 ന്‌ ജോര്‍ജ്‌ വാഷിങ്ങ്‌ടന്‍ ഹൈ സ്‌കൂള്‍ ഫിലഡല്‍ഫിയയില്‍ വച്ച്‌ വൈകുന്നേരം 3:00 മുതല്‍ 8:30 വരെ സില്‍വര്‍ ജൂബിലീ ഇയര്‍ ആന്റ്‌ ക്രിസ്‌മസ്‌ സെലിബ്രേഷന്‍സ്‌, മാര്‍ച്ച്‌ 3, 2012 ന്‌ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ വച്ച്‌ രാവിലെ 9:30 മുതല്‍ ഉച്ചയ്‌ക്ക്‌ 1:30 വരെ വേള്‍ഡ്‌ ഡേ പ്രെയര്‍.
ഫിലഡല്‍ഫിയ എക്യൂമെനിക്കല്‍ ജൂബിലി നിധി ശേഖരണാര്‍ത്ഥം 17ന്‌ `മാവേലി ഷോ എഫ്‌ എം -2011'
Join WhatsApp News
Thomas John 2022-03-30 13:09:47
Please send the address of the house and church where the service are taking place
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക