Image

ആറന്മുളപെരുമ - പ്രവാസി സംഗമം സംഘടിപ്പിച്ചു.

Published on 13 September, 2011
ആറന്മുളപെരുമ - പ്രവാസി സംഗമം സംഘടിപ്പിച്ചു.
ആറന്മുള: നാടിന്റെ സാംസ്‌കാരിക പൈതൃകം പ്രവാസി ലോകത്തേക്ക്‌ എത്തിക്കുന്നതിന്റെ ഭാഗമായി പ്രമുഖ അമേരിക്കന്‍ സംഘടനയായ ഫോമയും (ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍ ഓഫ്‌ അമേരിക്കാസ്‌) കോഴഞ്ചേരി സംഗമവും (അമേരിക്ക) സംയുക്ത ആഭിമുഖ്യത്തില്‍ ആറന്മുളപെരുമ പ്രവാസി സംഗമം സംഘടിപ്പിച്ചു.

ഓണക്കാലത്തിന്റെയും ഉതൃട്ടാതി വള്ളംകളിയുടെയും ആവേശത്തോടെകൂടി മേലുകര വള്ളപ്പുരയില്‍ പഴയകാല ഓര്‍മ്മകള്‍ പുതുക്കി വിദേശ മലയാളികള്‍ നേതൃത്വംകൊടുത്ത ഈ ഒത്തുചേരലില്‍ മേലുകര കരയോഗം പ്രസിഡന്റ്‌ ശ്രീ ശശിധരന്‍ നായര്‍ നേതൃത്വംകൊടുത്ത വഞ്ചിപ്പാട്ടും, മാതൃമണ്‌ഡലം മേലുകര അവതരിപ്പിച്ച തിരുവാതിരയും ഗൃഹാതുരത്വം ഉണര്‍ത്തി. ഓണവും ഉതൃട്ടാതി വള്ളംകളിയും, ആറന്മുള കണ്ണാടിയും വരകളില്‍ ആവാഹിച്ച്‌ വരയരങ്ങ്‌ ഇന്‍ഫോടെയ്‌ന്‍മെന്റ്‌ സ്‌പീടി കാരികേച്ചറിലൂടെ അഡ്വ. എസ്‌. ജിതേഷ്‌ ഓണ വിജ്ഞാന വിനോദം ഒരുക്കി.

ചടങ്ങില്‍ ഫോമാ സ്ഥാപക പ്രസിഡന്റ്‌ ശശിധരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. പമ്പാ പരിരക്ഷണസമിതി കണ്‍വീനര്‍ എന്‍. കെ. സുകുമാരന്‍ നായര്‍, ബൈജു വി. പിള്ള (ദേശീയ ഹരിത സേന കോടിനേറ്റര്‍) എന്നീവര്‍ ആശംസകള്‍ നേര്‍ന്നു. ഏം. ആര്‍. രാജശേഖരന്‍ നായര്‍ (മേലുകര പള്ളിയോട നിര്‍മ്മാണ സമിതി കണ്‍വീനര്‍) നന്ദി രേഖപ്പെടുത്തി. പ്രകൃതിരമണീയമായ പമ്പാതീരത്ത്‌ മേലുകര വള്ളപ്പുരയില്‍ ഒരുക്കിയ ഈ സംഗമത്തിന്‌ നേതൃത്വം വഹിച്ചത്‌ അമേരിക്കന്‍ മലയാളിയും ഇപ്പോള്‍ കോഴഞ്ചേരി സംഗമം അമേരിക്കയുടെ പ്രസിഡന്റുകൂടിയായ മേലുകര സ്വദേശി ശശിധരന്‍ നായരാണ്‌.
ആറന്മുളപെരുമ - പ്രവാസി സംഗമം സംഘടിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക