Image

മലങ്കര സഭ: കോടതി വിധി നടപ്പാക്കാന്‍ ഇനി വൈകരുത്‌

Published on 13 September, 2011
മലങ്കര സഭ: കോടതി വിധി നടപ്പാക്കാന്‍ ഇനി വൈകരുത്‌

നീതിന്യായ കോടതികള്‍ പുറപ്പെടുവിക്കുന്ന വിധികള്‍ നടപ്പാക്കാന്‍ കഴിവില്ലാത്ത ഒരു ഗവര്‍ന്മേന്റിനു ജനങ്ങളുടെ സ്വത്തിനും ജീവനും എന്തുറപ്പു കൊടുക്കാന്‍ കഴിയും എന്ന് ഉറക്കെ ചിന്തിക്കേണ്ട സമയമാണിത് . യാതൊരു നീതീകരവുമില്ലാതെ മലങ്കര സഭയുടെ സ്വത്തുക്കള്‍ കൈയേറാന്‍ മുതിര്‍ന്ന പുത്തങ്കുരിശുകാര്‍ക്കെതിരായി നിയമത്തിന്റെ വഴിയിലൂടെ  മാത്രമേ മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭ നീങ്ങിയുള്ളൂ. രാജ്യത്തിന്റെ നീതിന്യായ കോടതി സത്യസ്ഥിതികള്‍ കണക്കിലെടുത്ത് പുറപ്പെടുവിച്ച വിധി നടപ്പാക്കാന്‍ ഉത്തരവാദിത്വമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നീതികെട്ട കൈയേറ്റക്കാരെ പിന്തുണക്കും വിധം പെരുമാരുന്നതിന്റെ കാരണം എന്താണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

 

മലങ്കര സഭയില്‍ നിന്നും ഭിന്നിച്ചു പോയിരുന്നതായ ഒരു വിഭാഗം കോടതിവിധിയ്ക്ക് ശേഷം വിധിയില്‍ പറഞ്ഞ പ്രകാരം 2002 ല്‍ ഭിന്നത മാറുകയും പരുമല ദേവാലയ അങ്കണത്തില്‍ നടന്നതായ അസ്സോസിഅഷനില്‍ അത് പൂര്‍ണമാകുകയും പ്രസ്തുത വിവരം കോടതി നിയമിച്ചയച്ച ജെസ്റ്റ്സ് മളീമഠിന്റെ റിപ്പോര്‍ട്ടില്‍ കാണിചിട്ടുള്ളതുമാണ്.
 
പുതുതായി രൂപം പ്രാപിച്ച ഒരു പുത്തന്‍ കുരിശു വിഭാഗത്തിനു മലങ്കര
സഭയുമായി എന്ത് ബന്ധമാണ് ഉള്ളതെന്ന് മനസ്സിലാകുന്നില്ല.
നിയമത്തെ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയ്ക്ക് നീതി നിഷേധമാണ് കേരളാ ഗവര്‍ന്മെന്റ് സമ്മാനിക്കുന്നതെങ്കില്‍ അതിനെ എന്ത് വിലകൊടുത്തും നേരിടാന്‍ മലങ്കരയുടെ മക്കള്‍ ഇനി മടിക്കില്ല എന്ന് പറയാനും പ്രവര്‍ത്തിക്കാനും തയ്യാറാവുകയാണ്‌ . 
 
മലങ്കര സഭയുടെ കാര്യയത്തില്‍ കുറെ സാംസ്കാരിക നേതാക്കളും ചില മറ്റു നേതാകളും ഒക്കെ ചില അഭിപ്രായം പറഞ്ഞത്‌ കാണുന്നു. "നിങ്ങളുടെ സ്വത്തുക്കള്‍ ഒരാള്‍ വന്നു കൈയ്യേറിയാല്‍ തൊഴു കയ്യോടെ അതങ്ങ് കൊടുത്തിട്ടു പോകുമോ ?" ഈ സഭയേപ്പറ്റി നിങ്ങള്‍ക്കെന്തറിയാം ? നിങ്ങള്‍ നിങ്ങളുടെ അഭിപ്രായം പറയുന്നത് അമ്മയെ തല്ലിയാലും അനുകൂലിക്കാന്‍ ആളുണ്ടെന്നു പറയുന്ന പഴമൊഴിയാണ്‌ ഓര്‍മ്മിപ്പിക്കുന്നത് .
 
ഉടനടി തീരുമാനമുണ്ടാകുന്നില്ലെങ്കില്‍ മണര്‍കാട് പള്ളിയിലേക്കും മഞ്ഞനിക്കര പള്ളിയിലേക്കും ഒക്കെ മാര്‍ച്ച് ചെയ്യാനും ഓര്‍ത്തഡോക്‍സ്‌ സഭാങ്ങങ്ങളുടെ ആത്മീയ
കാര്ര്യങ്ങള്‍ നടത്താനും മലങ്കരയുടെ മക്കള്‍ തയ്യാറായാല്‍ അതിന്റെ ഭാവിഷത്തുകളുടെ ഉത്തരവാദിത്വം സര്‍ക്കാരിന് മാത്രമായിരിക്കും. ഞങ്ങളുടെ പരിശുദ്ധ ബാവാ തിരുമേനിക്കും മറ്റു തിരുമാനിമാര്‍ക്കും ഈ  നിരാഹാര സമരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ബാക്കിപത്രം എന്തായിരിക്കുമെന്ന് മനസ്സിലാക്കിയായിരിക്കണം ബഹു. മന്ത്രിമാര്‍  പ്രവര്‍ത്തിക്കേണ്ടത്. ഒരു അവകാശവുമില്ലാത്ത ഒരു വിഭാഗം സ്വത്തുക്കള്‍ കയ്യേറാന്‍ വന്നിട്ട് കോടതിയില്‍ ന്യായമില്ലാതെ വന്നതിനാല്‍ യഥാര്‍ഥ ഉടമസ്ഥന് ന്യാമായ വിധി തന്നപ്പോള്‍ 
പറ്റില്ല എന്ന് പറഞ്ഞു മസ്സില്‍ പവര്‍ കാണിക്കാനായി തുനിയുന്ന പുത്തന്‍ കുരിശു കൂട്ടരേ അല്‍- ഖൈദകള്‍ എന്ന് പേര് വിളിച്ചാല്‍ പോലും മതിയാവില്ല .
 
ഓര്‍ത്തഡോക്‍സ്‌ സഭയ്ക്ക് ലഭിച്ച നീതി ന്യായ കോടതിയുടെ വിധി നടത്തിതരാന്‍ ഇനിയും അമാന്തിച്ചാല്‍ അതിന്റെ ഫലം ഗുരുതരവും വര്‍ണനാതീതവുമായിരിക്കും. ഒരു രണ്ടാം വിമോചന സമരത്തിനു സന്ദര്‍ഭ്മുണ്ടാക്കരുത്. നിയമ പാലകര്‍ക്കും നേതാക്കള്‍ക്കും സ്വബുധിയോടെ സത്യസന്ധതയോടെ പ്രവര്‍ത്തിക്കാന്‍ സര്‍വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ.

 

Charly V. Padanilam,
Diocesan Council Member,
Diocese of South-west America.


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക