Image

ഹിന്ദി തുപ്പാക്കിയില്‍ പരിണീതി നായിക

Published on 26 February, 2013
ഹിന്ദി തുപ്പാക്കിയില്‍ പരിണീതി നായിക
തമിഴില്‍ സൂപ്പര്‍ ഹിറ്റായിരുന്ന തുപ്പാക്കി എന്ന വിജയ്‌ ചിത്രം ഹിന്ദിയിലേക്ക്‌ റീമേക്ക്‌ ചെയ്യുമ്പോള്‍ ബോളിവുഡ്‌ താരം പരണീതി പരിണീതി ചോപ്ര നായികയാകും. തമിഴില്‍ കാജല്‍ അഗര്‍വാള്‍ ചെയ്‌ത വേഷമാണ്‌ പരിണീതി ചെയ്യുക.

വിജയ്‌ ചെയ്‌ത വേഷം ഹിന്ദിയില്‍ കൈകാര്യം ചെയ്യുന്നത്‌ അക്ഷയ്‌കുമാറാണ്‌. നേരത്തെ മുരുകദോസ്‌ നിര്‍മാതാവ്‌ വിപുല്‍ ഷായുമായി ഹിന്ദി ചിത്രത്തില്‍ സഹകരിക്കാമെന്നു കരാറൊപ്പിട്ടിരുന്നു. ഈ സാഹചര്യത്തിലാണ്‌ തുപ്പാക്കിയുമായി ഹിന്ദിയില്‍ മുരുകദോസ്‌ സഹകരിക്കുന്നത്‌. നേരത്തെ രാമണ്ണ റീമേക്കുചെയ്യാനാണ്‌ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട്‌ തുപ്പാക്കിയിലേക്കു മാറുകയായിരുന്നു. ചിത്രം ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തും.

ഇതിലെ വേഷം കൈകാര്യം ചെയ്യുന്നതിനായി അക്ഷയ്‌കുമാര്‍ മുരുകദോസില്‍നിന്നും പണം കൈപ്പറ്റിക്കഴിഞ്ഞെ ന്നാണ്‌ പിന്നാമ്പുറവാര്‍ത്തകള്‍. എന്നാല്‍ ഇതേക്കുറിച്ച്‌ ഒന്നും അറിയില്ലെന്നാണ്‌ മുരുകദോസ്‌ പറയുന്നത്‌. ഹാരിസ്‌ ജയരാജായിരുന്നു തുപ്പാക്കിയില്‍ സംഗീതം.
ഹിന്ദി തുപ്പാക്കിയില്‍ പരിണീതി നായികഹിന്ദി തുപ്പാക്കിയില്‍ പരിണീതി നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക