Image

ഒറ്റ ഒരുത്തിയും ശരിയല്ല: രഞ്‌ജിനി വീണ്ടും

Published on 27 February, 2013
ഒറ്റ ഒരുത്തിയും ശരിയല്ല: രഞ്‌ജിനി വീണ്ടും
അവതാരക രഞ്‌ജിനി ഹരിദാസ്‌ വീണ്ടും നായികയാകുന്ന ചിത്രമാണ്‌ ഒറ്റ ഒരുത്തിയും ശരിയല്ല. ആദ്യ ചിത്രമായ എന്‍ട്രി വേണ്ടത്ര ശ്രദ്ധനേടിയില്ലെങ്കിലും രഞ്‌ജിനിയ്‌ക്ക്‌ അവസരങ്ങള്‍ക്ക്‌ കുറവേതുമില്ല. പുതിയൊരു ചിത്രത്തില്‍ക്കൂടി രഞ്‌ജിനി വേഷമിടുകയാണ്‌. ഒറ്റ ഒരുത്തിയും ശരിയല്ലെന്ന്‌ പേരിട്ടിരിക്കുന്ന ചിത്രം പെണ്‍കുട്ടികളാല്‍ കബളിപ്പിക്കപ്പെടുന്ന ആണ്‍കുട്ടികളുടെ കഥയാണ്‌ പറയുന്നത്‌. വളരെ വ്യത്യസ്‌തമായ കഥയും കഥാപാത്രവുമാണ്‌ ഈ ചിത്രത്തിലേതെന്നും കഥാപാത്രത്തെ ഏറെ ഇഷ്ടമായെന്നും രഞ്‌ജിനി പറയുന്നു. തന്റെ സ്വഭാവത്തോട്‌ ചിത്രത്തിന്റെ പേരിനെ ചേര്‍ത്ത്‌ വായിച്ച്‌ സ്വയം ചിരിക്കുകയും ചെയ്യുന്നു രഞ്‌ജിനി. ശ്യാമാണ്‌ ചിത്രത്തിന്റെ സംവിധായകന്‍. രഞ്‌ജിനിയ്‌ക്കൊപ്പം പ്രവീണ്‍ അനിദിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. സ്‌ത്രീകളെ വെറുക്കുന്ന മാത്യുവെന്ന ടാക്‌സിെ്രെഡവറുടെ കഥയാണ്‌ ചിത്രം പറയുന്നത്‌. മാത്യുവിന്‌ സ്‌ത്രീകളോട്‌ വെറുപ്പുണ്ടാകാനുള്ള കാരണം എന്തെന്ന്‌ അന്വേഷിക്കുകയാണ്‌ ചിത്രം. ഗിരീഷ്‌ പരമേശ്വര്‍, മരിയ ജോര്‍ജ്ജ്‌ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌.
ഒറ്റ ഒരുത്തിയും ശരിയല്ല: രഞ്‌ജിനി വീണ്ടുംഒറ്റ ഒരുത്തിയും ശരിയല്ല: രഞ്‌ജിനി വീണ്ടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക