Image

സൗദി ആരോഗ്യമന്ത്രാലയം വിദേശ നഴ്‌സുമാരെ പിരിച്ചുവിടുന്നു

Published on 14 September, 2011
സൗദി ആരോഗ്യമന്ത്രാലയം വിദേശ നഴ്‌സുമാരെ പിരിച്ചുവിടുന്നു
ജിദ്ദ: സൗദിയിലെ ആരോഗ്യമേഖലയില്‍ സ്വദേശി വത്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വിദേശ നഴ്‌സുമാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ആലോചന. പത്തു വര്‍ഷത്തിലധികം സേവനമുള്ള വിദേശ നഴ്‌സുമാരെയാണ്‌ ജോലിയില്‍നിന്ന്‌ നീക്കംചെയ്യാന്‍ സൗദി ആരോഗ്യ മന്ത്രാലയം ഉദ്ദേശിക്കുന്നത്‌. പകരം സ്വദേശി വനിതകളെ നിയമിക്കും.

ഹീമോ ഡയാലിസിസ്‌, ഐസിയു, കാഷ്വല്‍റ്റി വിഭാഗങ്ങളില്‍ പരിചയ സമ്പന്നരെ തല്‍ക്കാലം നിലനിര്‍ത്തുമെന്നറിയുന്നു. ഇവിടെ സ്വദേശികള്‍ക്കു പരിചയസമ്പത്താകുന്ന മുറയ്‌ക്കായിരിക്കും മറ്റുള്ളവരെ നീക്കുന്നത്‌. വിദൂര സ്‌ഥലങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും തല്‍ക്കാലം സ്വദേശിവല്‍ക്കരണം നടപ്പാക്കില്ല. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ 300 സീനിയര്‍ നഴ്‌സിങ്‌ തസ്‌തികകള്‍ സ്വദേശിവല്‍ക്കരിക്കാനാണ്‌ ഉദ്ദേശ്യം.

നിലവില്‍ അല്‍ജൂഫ്‌ മേഖലയില്‍ ഒട്ടേറെ നഴ്‌സുമാര്‍ക്ക്‌ ജോലിയില്‍നിന്നു പിരിഞ്ഞുപോകാനുള്ള സ്‌റ്റോപ്പ്‌ ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞു. മറ്റിടങ്ങളില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെയാണ്‌ പിരിച്ചുവിടുകയെന്നാണു സൂചനയെങ്കിലും ഇവിടെ ഒരു വര്‍ഷംപോലും തികയാത്തവര്‍ പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക