Image

ആറു സുന്ദരിമാരുടെ കഥ

Published on 28 February, 2013
ആറു സുന്ദരിമാരുടെ കഥ
രാജേഷ്‌.കെ.ഏബ്രഹാം സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ആറു സുന്ദരിമാരുടെ കഥ. സറീനാ വഹാബ്‌, നദിയാ മൊയ്‌തു എന്നിവര്‍ക്കൊപ്പം ലക്ഷ്‌മി റായ്‌, ലെന, ഷംനാ കാസിം, പുതുമുഖ താരം ഉമംഗ്‌ ജെയിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള അവതരിപ്പിക്കുന്നു. എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി അനൂപ്‌ നിര്‍മ്മിക്കുന്നു.

റിയ സൈറ, നന്ദുപൊതുവാള്‍, സന, സഞ്‌ജു ഭാസ്‌കര്‍, എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. മാധ്യമ പ്രവര്‍ത്തകനായ സെന്നി വര്‍ഗീസും, രാജേഷും ചേര്‍ന്നാണ്‌ ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്‌. ദീപക്‌ ദേവാണ്‌ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്‌. കൈത പ്രം ദാമോദരന്‍ നമ്പൂതിരിയും അനു എലിസബത്ത്‌ ജോസും ചേര്‍ന്ന്‌ ഗാനങ്ങളെഴുതിയിരിക്കുന്നു. ഛായാഗ്രഹണം - സമീര്‍ ഹഖ്‌. എഡിറ്റിംഗ്‌ - പ്രവീണ്‍ പ്രഭാകര്‍, കലാസംവിധാനം - ബിജു ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - സെവന്‍ ആര്‍ട്ട്‌സ്‌ മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്‌ - സേതു അടൂര്‍.
ആറു സുന്ദരിമാരുടെ കഥആറു സുന്ദരിമാരുടെ കഥ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക