Image

അമേരിക്കയില്‍ ദാരിദ്ര്യം വര്‍ധിക്കുന്നുവെന്ന് സെന്‍സസ് സര്‍വേ റിപ്പോര്‍ട്ട്‌

Published on 14 September, 2011
അമേരിക്കയില്‍ ദാരിദ്ര്യം വര്‍ധിക്കുന്നുവെന്ന് സെന്‍സസ് സര്‍വേ റിപ്പോര്‍ട്ട്‌
വാഷിങ്ടണ്‍: അമേരിക്കയില്‍ ദാരിദ്ര്യം വര്‍ധിക്കുന്നുവെന്ന് സെന്‍സസ് സര്‍വേ റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ദേശീയ ദാരിദ്ര്യ ശരാശരിയില്‍ വര്‍ധനവുണ്ടായതായാണ് കണക്ക്. 2009 ല്‍ 14.3 ശതമാനം ആയിരുന്നു ദാരിദ്ര്യനിരക്കെങ്കില്‍ 2010 ല്‍ ഇത് 15.1 ശതമാനമാണ്.

2010 ലെ കണക്ക് പ്രകാരം അമേരിക്കയില്‍ 46.2 മില്യണ്‍ ജനങ്ങള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. അതായത് ഓരോ ആറ് പേരില്‍ ഒരാള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയാണെന്നാണ് പുതിയ സെന്‍സസ് കണക്കിലെ വെളിപ്പെടുത്തല്‍. 52 വര്‍ഷത്തെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദാരിദ്ര്യ നിരക്കാണിത്.

ആഗോള സാമ്പത്തിക മാന്ദ്യം 2007 മുതല്‍ അമേരിക്കയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് എത്തിച്ചത്. ആരോഗ്യ ഇന്‍ഷൂറന്‍സ് അടക്കമുള്ളവ വേണ്ടെന്ന് വെക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സാമ്പത്തിക മാന്ദ്യം അമേരിക്കയില്‍ വന്‍തോതില്‍ തൊഴിലവസരങ്ങളും നഷ്ടമാക്കിയിരുന്നു.

ഒബാമ തന്റെ പതിയ പദ്ധതിയായ തൊഴില്‍ ബില്‍ നടപ്പാക്കാനൊരുങ്ങുന്നതിനിടെയാണ്   കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.  ഇത് തന്റെ പദ്ധതി പെട്ടെന്ന് നടപ്പില്‍ വരുത്താന്‍ അദ്ദേഹത്തിന് സഹായകമായേക്കുമെന്ന് പ്രതീക്ഷിക്കാം. എന്നാല്‍ ഈ കണക്കുകള്‍  അദ്ദേഹത്തിനെനെതിരെ പ്രയോഗിക്കാന്‍ എതിരാളികള്‍ക്ക് കിട്ടിയിരിക്കുന്ന ഒരു ആയുധം കൂടിയാണ്. തൊഴിലില്ലായ്മയാണ് ഇപ്പോള്‍ രാജ്യം നേരിടുന്നപ്രധാന വെല്ലുവിളി. കഴിഞ്ഞവര്‍ഷം 18നും 64നും ഇടയിലുള്ള 48ലക്ഷം  ജനങ്ങള്‍ക്ക് വര്‍ഷത്തില്‍ ഒരാഴ്ച മാത്രമാണ് തോഴിലുണ്ടായത്.   പുതിയ തൊഴില്‍ നിയമമനുസരിച്ച് ഉദ്യേഗസ്ഥരുടെ ശമ്പളം വെട്ടി കുറക്കുന്നത് അവരെ കൂടുതല്‍ പ്രയാസത്തിലാക്കാനാണ് സാധ്യത.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക