Image

ഹൈഡല്‍ബര്‍ഗ് കൈരളി ഫെറൈന്‍ ഓണാഘോഷം

ജോര്‍ജ് ജോണ്‍ Published on 14 September, 2011
ഹൈഡല്‍ബര്‍ഗ് കൈരളി ഫെറൈന്‍ ഓണാഘോഷം

ഹൈഡല്‍ബര്‍ഗ് : കൈരളി ഫെറൈന്‍ ഈ വര്‍ഷത്തെ ഓണം സെപ്റ്റംബര്‍ 17 ന് ശനിയാഴ്ച്ച വൈകുന്നേരം 05 മണിക്ക് മാര്‍ക്കറ്റ് സ്ട്രാസെ 50 ലെ പാഫന്‍ഗ്രുണ്ട്
സെന്റ് മരിയന്‍ പള്ളി ഹാളില്‍ വച്ച് ആഘോഷിക്കുന്നു.

കേരളത്തനിമയുടെ നാടന്‍ കലാരൂപങ്ങളായ കൈകൊട്ടിക്കളി, വില്ലടിച്ചാന്‍പാട്ട്, നാടോടി നൃത്തം, തുമ്പിതുള്ള
ല്‍ ‍, കടുവാകളി, ഭരതനാട്യം, ഡാന്‍സ് ടു ബി ഫ്രാങ്ക്ഫര്‍ട്ട്, ഏകാങ്ക നാടകം 'മാവേലി' എന്നിവ ഈ വര്‍ഷത്തെ ഓണാഘോഷത്തിന് മാറ്റു കൂട്ടുന്നു. കൂടാതെ ആകര്‍ഷകമായ സമ്മാനങ്ങളോടെ തമ്പോലയും വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് മൈക്കിള്‍ കിഴുകണ്ടയില്‍ (06221-769772), ശോശാമ്മ വര്‍ഗീസ് (06221-769309), അച്ചാമ്മ പുത്തൂര്‍ (06324-980752), തോമസ് വര്‍ഗീസ് (07251-18174), ഗ്ലോറി അബ്രാഹം (0621-684500) എന്നിവരുമായി ബദ്ധപ്പെടുക.
ഹൈഡല്‍ബര്‍ഗ് കൈരളി ഫെറൈന്‍ ഓണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക