Image

ഇന്ത്യന്‍ ഹോക്കി ടീം സമ്മാനത്തുക നിരസിച്ചു

Published on 14 September, 2011
ഇന്ത്യന്‍ ഹോക്കി ടീം സമ്മാനത്തുക നിരസിച്ചു
ന്യൂഡല്‍ഹി : ഏഷ്യന്‍ ചാമ്പ്യന്മാരായി തിരിച്ചെത്തിയ ഇന്ത്യന്‍ ഹോക്കി ടീം കായികമന്ത്രാലയം നല്‍കിയ തുച്ഛമായ സമ്മാനത്തുക നിരസിച്ചു. രാജ്യത്തിന് അഭിമാനകരമായ വിജയം സമ്മാനിച്ച ടീമിന് ആകെ 25,000 രൂപയാണ് കായികമന്ത്രാലയം സമ്മാനമായി നല്‍കിയത്. ടീമിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങിലാണ് സമ്മാനത്തുക നല്‍കാന്‍ തീരുമാനിച്ചിരുന്നത്.

ഒരൊറ്റ മത്സരം പോലും തോല്‍ക്കാതെയും ഫൈനലില്‍ പരമ്പരാഗത വൈരികളായ പാകിസ്താനെ തോല്‍പിച്ചും ചാമ്പ്യന്മാരായതിനെ അര്‍ഹിക്കുന്ന രീതിക്ക് അര്‍ഹിക്കുന്ന മാന്യത ലഭിച്ചില്ലെന്ന് ക്യാപ്റ്റന്‍ രാജ്പാല്‍സിങ് കുറ്റപ്പെടുത്തി. ഈ അവഗണനയില്‍ ടീമംഗങ്ങള്‍ക്ക് അതിയായ ദു:ഖമുണ്ടെന്നും രാജ്പാല്‍ പറഞ്ഞു. ദേശീയ കായികമത്സരമായ ഹോക്കിയെ പുനരുജ്ജീവിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന സര്‍ക്കാരിന്റെ വാഗ്ദാനത്തിലെ പൊള്ളത്തരമാണ് ഈ സമ്മാനത്തുക വെളിവാക്കുന്നതെന്നും രോഷാകുലനായി രാജ്പാല്‍ പറഞ്ഞു. കളിക്കാര്‍ക്ക് സമ്മാനത്തുക നല്‍കുന്ന കാര്യത്തില്‍ ഹോക്കി ഫെഡേ
റേന്‍ ബി.സി.സി.ഐ.യെ മാതൃകയാക്കണമെന്നും രാജ്പാല്‍ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക