Image

ജീവന് സാധ്യതയുള്ളതടക്കം 50 സൗരേതര ഗ്രഹങ്ങള്‍ കണ്ടെത്തി

Published on 14 September, 2011
ജീവന് സാധ്യതയുള്ളതടക്കം 50 സൗരേതര ഗ്രഹങ്ങള്‍ കണ്ടെത്തി

ഡാലസ്: മൈക്കിള്‍ മേയറുടെ നേതൃത്വത്തിലുള്ള സംഘം ജ്യോതിശാസ്ത്രജ്ഞര്‍ സൗരയൂഥത്തിന് പുറത്ത് മറ്റു നക്ഷത്രങ്ങളെ പരിക്രമണം ചെയ്യുന്ന 50 ഓളം ഗ്രഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തു. ഒരു ഗ്രഹം നക്ഷത്രയൂഥത്തില്‍  ജീവന്‍ നിലനില്ക്കാന്‍ സാധ്യതയുള്ള 'ഹാബിറ്റബിള്‍ സോണി'ലാണ് കണ്ടെത്തിയാതായും ഗ്രഹത്തില്‍  ജീവന്‍ നിലനില്ക്കാന് സാധ്യതയുള്ളതായും ജനീവ സര്വകലാശാലയിലെ മൈക്കിള്‍ മേയറുടെ നേതൃത്വത്തിലുള്ള സംഘം അവകാശപ്പെട്ടു. 500 ലധികം സൗരേതര ഗ്രഹങ്ങളെ ജ്യോതിശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഹാബിറ്റബിള്‍ സോണില്‍ കണ്ടെത്തിയിട്ടുള്ളവ തീരെ  ചുരുക്കമാണ്.

 

ചിലിയിലെ ലാ സില വാനനിരീക്ഷണ കേന്ദ്രത്തിലെ ഹാര്പ്സ് (ഹൈ ആക്യുറസി റേഡിയല്‍ വെലോസിറ്റി പ്ലാനറ്റ് സെര്‍ച്ചര്‍ ) എന്ന സ്പെക്ട്രോമീറ്റര്‍ ഉപകരണം  ഉപയോഗിച്ചാണ് മൈക്കിള്‍ മേയറുടെ നേതൃത്വത്തിലുള്ള സംഘം ഗ്രഹങ്ങളെ കണ്ടെത്തിയത്.  ഇവയില്‍ 16 ഉം ഭൗമസമാന ഗ്രഹങ്ങളാണ്. അഥവാ, ഭൂമിയുടെ അത്രതന്നെ ഭാരവും വലിപ്പവുമുള്ള ഗ്രഹങ്ങള്‍ . പുതിയ ഗ്രഹത്തിന്റെ കണ്ടെത്തല്‍ ഭൗമേതര ജീവനെക്കുറിച്ചുള്ള മനുഷ്യന്റെ അന്വേഷണങ്ങളില്‍ ഒരു വലിയ വഴി തിരുവു  ആകുമോ?

 

വാര്‍ത്തഅയച്ചത്: എബി മക്കപ്പുഴ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക