Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്: ഇടതിന് മുന്‍തൂക്കം

Published on 14 September, 2011
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ്: ഇടതിന് മുന്‍തൂക്കം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കം. സംസ്ഥാനത്ത് പലയിടത്തായി നടന്ന ഒമ്പത് ഉപതിരഞ്ഞെടുപ്പുകളില്‍ ഫലം അറിവായ എട്ടെണ്ണത്തില്‍ അഞ്ചിടത്ത് എല്‍.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫുമാണ് വിജയിച്ചത്.

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂര്‍ പഞ്ചായത്തിലെ വെണ്ണിയൂര്‍ വാര്‍ഡില്‍ ഗിരിജാ ഭുവനചന്ദ്രന്‍, വെളിയനാട് ബ്ലോക്ക് പഞ്ചായത്തിലെ മിത്രക്കരി ഡിവിഷനില്‍ രജിനി ബിനു, ഗുരുവായൂര്‍ നഗരസഭയിലെ സബ്‌സ്റ്റേഷന്‍ വാര്‍ഡില്‍ ബിന്ദു പുരുഷോത്തമന്‍, കണ്ണൂര്‍ രാമങ്കരി ഗ്രാമപഞ്ചായത്തില്‍ മാമ്പഴക്കരി വാര്‍ഡില്‍ അമ്പിളി തുടങ്ങിയവരാണ് വിജയിച്ച ഇടത് സ്ഥാനാര്‍ത്ഥികള്‍.

ചെമ്മരുതി വാര്‍ഡില്‍ പി മണിലാല്‍, കൊല്ലം ജില്ലയിലെ ചിതറ ഗ്രാമപഞ്ചായത്തിലെ മടത്തറ വാര്‍ഡില്‍ മുല്ലശേരി നജീം, ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം ഗ്രാമപഞ്ചായത്തിലെ മത്താമം വാര്‍ഡില്‍ അന്നാമ്മ ജോസഫ് എന്നിവരാണ് വിജയിച്ച യു.ഡി.എഫ്. സ്ഥാനാര്‍ത്ഥികള്‍. ഒമ്പത് തദ്ദേശ ഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ശരാശരി 73.5 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക