Image

രാമനാഥപുരം പൊലീസ്‌ വെടിവയ്‌പ്‌: ഒരു ലക്ഷം നഷ്‌ടപരിഹാരം

Published on 14 September, 2011
രാമനാഥപുരം പൊലീസ്‌ വെടിവയ്‌പ്‌: ഒരു ലക്ഷം നഷ്‌ടപരിഹാരം
ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരത്തെ പരമക്കുടിയിലുണ്ടായ പൊലീസ്‌ വെടിവയ്‌പില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്‌ ഒരു ലക്ഷം രൂപ വീതം ധനസഹായം ഡിഎംകെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ദലിത്‌ നേതാവിന്റെ അറസ്റ്റിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു പൊലീസ്‌ വെടിവയ്‌പ്‌. സംഭവത്തില്‍ ഏഴ്‌ പേര്‍ കൊല്ലപ്പെട്ടിരുന്നു.

സംഭവത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും ഡിഎംകെ നേതാവ്‌ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിക്കുമെന്നും ഡി.എം.കെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക