Image

മീന വീണ്ടും മലയാളത്തിലേക്ക്‌ തിരിച്ചെത്തുന്നു

Published on 04 March, 2013
മീന വീണ്ടും മലയാളത്തിലേക്ക്‌ തിരിച്ചെത്തുന്നു
വിവാഹത്തെത്തുടര്‍ന്ന്‌ സിനിമയില്‍ നിന്നും മാറി നിന്ന മീന മലയാളത്തില്‍ രണ്ടാം വരവിനൊരുങ്ങുന്നു. ഇപ്പോള്‍ തെലുങ്ക്‌ ചാനലിലെ റിയാലിറ്റി ഷോയില്‍ ജഡ്‌ജാണ്‌ മീന.

സംവിധായകന്‍ അനീഷ്‌ അന്‍വര്‍ തന്റെ പുതിയ ചിത്രമായ `ഗര്‍ഭിണി'കളില്‍ അഭിനയിക്കാനായി മീനയെ ക്ഷണിച്ചിരുന്നു, ആദ്യം മീന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന്‌ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ മീന പറയുന്നത്‌ ആ റോള്‍ താന്‍ സ്വീകരിച്ചിട്ടില്ലെന്നാണ്‌. ചിത്രം വളരെ വ്യത്യസ്‌തമായ ഒരു വിഷയമാണ്‌ കൈകാര്യം ചെയ്യുന്നത്‌. പക്ഷേ എനിയ്‌ക്കാ ചിത്രത്തില്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അതുകൊണ്ട്‌ ആ ചിത്രം സ്വീകരിച്ചിട്ടില്ല മീന പറയുന്നു.

കുറേ കഥാപാത്രങ്ങളില്‍ ഒന്നായി അഭിനയിക്കുന്നതിനേക്കാളേറെ ഞാനിഷ്ടപ്പെടുന്നത്‌ ശക്തമായ കഥയുള്ള ചിത്രത്തില്‍ കേന്ദ്രകഥാപാത്രമാകാനാണ്‌. അത്തരം കഥാപാത്രങ്ങള്‍ തേടിയെത്തുന്നതുവരെ കാത്തിരിക്കാനാണ്‌ തീരുമാനം മീന വ്യക്തമാക്കുന്നു. സാന്ത്വനമെന്ന ചിത്രത്തിലൂടെയായിരുന്നു മീനയുടെ മലയാളത്തിലെ അരങ്ങേറ്റം.
മീന വീണ്ടും മലയാളത്തിലേക്ക്‌ തിരിച്ചെത്തുന്നുമീന വീണ്ടും മലയാളത്തിലേക്ക്‌ തിരിച്ചെത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക