Image

`എസ്‌കേപ്പ്‌ ഫ്രം ഉഗാണ്ട' റീമ കല്ലിങ്കല്‍ ആക്ഷന്‍ നായിക

Published on 04 March, 2013
`എസ്‌കേപ്പ്‌ ഫ്രം ഉഗാണ്ട' റീമ കല്ലിങ്കല്‍ ആക്ഷന്‍ നായിക
`എസ്‌കേപ്പ്‌ ഫ്രം ഉഗാണ്ട' എന്ന ചിത്രത്തില്‍ റീമ കല്ലിങ്കല്‍ ആക്ഷന്‍ നായികയാകുന്നു.രാജേഷ്‌ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിമയുടെ സ്റ്റണ്ട്‌ സീനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. റിമയെ സംബന്ധിച്ച്‌ ഈ ആക്ഷന്‍ ചിത്രത്തനായി വലിയ തയ്യാറെടുപ്പുകളൊന്നും ആവശ്യമില്ല. കളരിപ്പയറ്റും മണിപ്പൂരി ആയോധനകലയായ ചൗവും പഠിച്ചിട്ടുള്ള റിമ സ്റ്റണ്ട്‌ സീനുകള്‍ കൈകാര്യം ചെയ്യും.

ഉഗാണ്ടയില്‍ ജീവിക്കുന്ന ഒരു മലയാളിക്കുടുംബം അവിടെ ഒരു കെണിയില്‍ അകപ്പെട്ടുപോകുന്നതാണ്‌ കഥാതന്തു. ഈ ചിത്രത്തിലെ റിമയുടെ വേഷത്തിന്‌ മറ്റൊരു പ്രത്യേകതകൂടിയുണ്ട്‌, ഒരു മൂന്നുവയസ്സുകാരിയുടെ അമ്മയായിട്ടാണ്‌ റിമ ഇതില്‍ അഭിനയിക്കുന്നത്‌. അകപ്പെട്ടുപോയ കെണിയില്‍ നിന്നും രക്ഷപ്പെടാന്‍ റിമയുടെ കഥാപാത്രം ശ്രമം നടത്തുകയാണ്‌. ചിത്രത്തില്‍ തമിഴ്‌ നടന്‍ പാര്‍ത്ഥിപന്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്‌.

ഇതാദ്യമായിട്ടാണ്‌ ഒരു മലയാളചിത്രം പൂര്‍ണമായും ആഫ്രിക്കയില്‍ ചിത്രീകരിക്കുന്നത്‌. ചിത്രത്തിന്റെ ക്ലൈമാക്‌സ്‌ ചിത്രീകരിക്കുന്നത്‌ ഉഗാണ്ടയിലെ ലുസിറ മാക്‌സിമം സെക്യൂരിറ്റി ജയിലില്‍ വച്ചാണ്‌. നൈല്‍ നദിയുടെ ഉത്ഭവസ്ഥാനത്തു വച്ചും ചുടുനീരുറവള്‍ക്കും, സജീവമായ അഗ്‌നിപര്‍വ്വതങ്ങളുടെ സമീപം വച്ചുമെല്ലാം ചിത്രം ഷൂട്ട്‌ ചെയ്യുന്നുണ്ടെന്ന്‌ സംവിധായകന്‍ രാജേഷ്‌ നായര്‍ പറയുന്നു.
`എസ്‌കേപ്പ്‌ ഫ്രം ഉഗാണ്ട' റീമ കല്ലിങ്കല്‍ ആക്ഷന്‍ നായിക`എസ്‌കേപ്പ്‌ ഫ്രം ഉഗാണ്ട' റീമ കല്ലിങ്കല്‍ ആക്ഷന്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക