Image

ഉപ്പൂറ്റി വിണ്ടുകീറുന്നതിന്‌

Published on 04 March, 2013
ഉപ്പൂറ്റി വിണ്ടുകീറുന്നതിന്‌
ഉപ്പുറ്റികള്‍ വരണ്ട്‌ വിണ്ടു പൊട്ടുന്നത്‌ പലരേയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്‌. വരണ്ട ചര്‍മമുള്ളവര്‍ക്കാണ്‌ പ്രധാനമായും ഈ പ്രശ്‌നം നേരിടേണ്ടി വരിക. ഇതിനായി ക്രീമുകള്‍ ലഭ്യമാണെങ്കിലും ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്‌.

ചെറുചൂടുവെള്ളത്തില്‍ ഉപ്പിട്ട്‌ കാല്‍പാദങ്ങള്‍ ഇറക്കി വയ്‌ക്കുക. പിന്നീട്‌ പ്യൂമിക്‌ സ്‌റ്റോണ്‍ ഉപയോഗിച്ച്‌ ഉപ്പുറ്റി ഉരച്ചു കഴുകാം. നനവ്‌ മാറ്റിയ ശേഷം മോയിസ്‌ചറൈസര്‍ പുരട്ടുക. ഒലീവ്‌ ഓയില്‍ ഉപ്പുറ്റിയില്‍ പുരട്ടി മസാജ്‌ ചെയ്യുന്നത്‌ നല്ലതാണ്‌.

വാസ്‌ലീന്‍ വരണ്ട കാല്‍പാദങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്‌. ഇത്‌ ദിവസവും രണ്ടു തവണയെങ്കിലും ഉപ്പുറ്റിയില്‍ പുരട്ടി മസാജ്‌ ചെയ്യണം.
ഉപ്പൂറ്റി വിണ്ടുകീറുന്നതിന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക