Image

ഉത്തൃട്ടാതി ജലമേള: ഇടശേരിമല പള്ളിയോടത്തിന്‌ കിരീടം

Published on 14 September, 2011
ഉത്തൃട്ടാതി ജലമേള: ഇടശേരിമല പള്ളിയോടത്തിന്‌ കിരീടം
ആറന്മുള: ഫൊക്കാന നേതൃത്വം നല്‍കിയ ഉത്തൃട്ടാതി ജലമേളയില്‍ ഇടശേരിമല പള്ളിയോടം കിരീടം നേടി. വാശിയേറിയ മത്സരത്തില്‍ ഇഞ്ചോടിഞ്ച്‌ പോരാട്ടത്തിലാണ്‌ ഇടശേരിമല പള്ളിയോടം ജേതാക്കളായത്‌. മാരാമണ്‍, ഓതറ, ഇടശേരിമല എന്നീ പള്ളിയോടങ്ങളാണ്‌ ഫൈനലില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത്‌. അതില്‍ ഓതറ പള്ളിയോടം പിന്മാറിയതിനാല്‍ ഇടശേരിമല, മാരാമണ്‍ എന്നീ പള്ളിയോടങ്ങളാണ്‌ ഫൈനലില്‍ ഏറ്റുമുട്ടിയത്‌.

ബി വിഭാഗം പള്ളിയോടങ്ങളില്‍ വന്‍മഴി പള്ളിയോടമാണ്‌ ജേതാക്കള്‍. തെക്കേമുറി കിഴക്ക്‌, കിഴക്കനോതറ, മേലുകര എന്നി കരകളുടേതായി ഇക്കുറി നീരണിഞ്ഞ മൂന്ന്‌ പള്ളിയോടങ്ങള്‍ ഉള്‍പ്പെടെ 46 കരയിലെ പള്ളിയോടങ്ങളാണ്‌ ജലമേളയില്‍ പങ്കെടുത്തത്‌.

ജലമേളയുടെ ഭാഗമായ പൊതുയോഗം കേന്ദ്ര മന്ത്രി സുബോധ്‌ കാന്ത്‌ സഹായ്‌ ഉദ്‌ഘാടനം ചെയ്‌തു. നോര്‍ത്ത്‌ അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയാണ്‌ ഈ വര്‍ഷത്തെ ജലമേള സ്‌പോണ്‍സര്‍ ചെയ്‌തത്‌. ആദ്യമായി വിദേശ മലയാളികള്‍ സ്‌പോണ്‍സര്‍ ചെയ്‌ത ജലമേള എന്ന പ്രത്യേകതയും ഇക്കുറി നടന്നജലമേളയ്‌ക്കുണ്ട്‌.

ഫൊക്കാന പ്രസിഡന്റ്‌ ജി.കെ. പിള്ള ഉള്‍പ്പടെ നിരവധി നേതാക്കള്‍ ജലമേളയ്‌ക്ക്‌ സാക്ഷ്യംവഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക