Image

`റോബര്‍ട്ട്‌ ബ്രിഗോസ്‌ മങ്കി പെന്‍': രമ്യാ നമ്പീശന്‍ നായിക

Published on 06 March, 2013
`റോബര്‍ട്ട്‌ ബ്രിഗോസ്‌ മങ്കി പെന്‍': രമ്യാ നമ്പീശന്‍ നായിക
`റോബര്‍ട്ട്‌ ബ്രിഗോസ്‌ മങ്കി പെന്‍' എന്ന കുട്ടികളുടെ ചിത്രത്തില്‍ രമ്യാ നമ്പീശന്‍ നായികയാകുന്നു.

റോജിന്‍ ഫിലിപ്പ്‌, ഷനില്‍ മുഹമ്മദ്‌ എന്നിവര്‍ ചേര്‍ന്ന്‌ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയാണ്‌ നായകന്‍. ഒരു സ്‌കൂള്‍ വിദ്യാര്‍ഥിയെയും അവന്റെ സുഹൃത്തുക്കളെയും ചുറ്റിപ്പറ്റിയാണ്‌ കഥ വികസിക്കുന്നത്‌. കണക്ക്‌ ഹോംവര്‍ക്ക്‌ ചെയ്യാന്‍ കഴിയാതാവുന്ന റിയാന്‍ എന്ന അഞ്ചാം ക്ലാസുകാരനില്‍ നിന്നാണ്‌ കഥ തുടങ്ങുന്നത്‌. പിന്നീട്‌ കഥയിലേയ്‌ക്ക്‌ അവന്റെ സുഹൃത്തുക്കളും കടന്നുവരുകയാണ്‌. ആദ്യ സംരംഭമായതുകൊണ്ടുതന്നെ നായകനും, നായികയ്‌ക്കും പ്രാധാന്യം നല്‍കി ചിത്രമെടുക്കാതിരിക്കുകയാണെന്ന്‌ സംവിധായകര്‍ പറയുന്നു. അല്‍പം വ്യത്യസ്‌തതവേണമെന്നതിനാലാണ്‌ കുട്ടികളെ കേന്ദ്രമാക്കിക്കൊണ്ടുള്ള ചിത്രമെടുക്കുന്നതെന്നും ഇവര്‍ പറയുന്നു. റിയാന്റെ മതാപിതാക്കളായിട്ടാണ്‌ ജയസൂര്യയും രമ്യ നമ്പീശനും അഭിനയിക്കുന്നത്‌.

ചിത്രത്തില്‍ അഭിനയിക്കുന്ന അഞ്ച്‌ കുട്ടികളും താരസന്തതികളാണെന്നതാണ്‌ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ഇന്ദ്രജിത്തിന്റെ മകളും ബാബു ആന്റണി സുരാജ്‌ വെഞ്ഞാറമൂട്‌ എന്നിവരുടെ മക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്‌. സാന്ദ്ര തോമസാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്‌. രമ്യ നമ്പീശന്റെ സഹോദരന്‍ രാഹുല്‍ സുബ്രഹ്മണ്യന്‍ ചിത്രത്തില്‍ സംഗീതസംവിധായകനാകുന്നു.
`റോബര്‍ട്ട്‌ ബ്രിഗോസ്‌ മങ്കി പെന്‍': രമ്യാ നമ്പീശന്‍ നായിക
`റോബര്‍ട്ട്‌ ബ്രിഗോസ്‌ മങ്കി പെന്‍': രമ്യാ നമ്പീശന്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക