Image

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി

Published on 06 March, 2013
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് കുടുംബസംഗമം നടത്തി
അഡ്‌ലൈഡ്: ഓസ്‌ട്രേലിയ ഡേയും റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് ഒഐസിസിയുടെ നേതൃത്വത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. അഡ്‌ലൈഡിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രസിഡന്റ് ആന്റണി മാവേലിയുടെ നേതൃത്വത്തില്‍ നടന്ന ആഘോഷപരിപാടികളില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. പ്രോഗ്രാം കണ്‍വീനര്‍ പ്രശാന്ത് ഷോബി നാഥന്‍ സ്വാഗതം ആശംസിച്ചു. 

അസോസിയേഷന്‍ പ്രസിഡന്റ് ജോസ് ജോര്‍ജ് ജോസഫ് മുഖ്യസന്ദേശം നല്‍കി. കൈരളി അസോസിയേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബിനോയ് ജോസഫ് സന്നിഹിതനായിരുന്നു.

കലാ,കായിക, ആത്മീയ മേഖലകള്‍പോലെതന്നെ രാഷ്ട്രീയ മേഖലയിലും അഡ്‌ലൈഡ് പ്രവാസികള്‍ കടന്നുവരണമെന്നും ഭാരതവുമായി സുദൃഢമായ ബന്ധം കെട്ടിപടുക്കാന്‍ നമുക്ക് കഴിയണമെന്നും ഒഐസിസി ഭാരവാഹികള്‍ ആശംസാ പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ജനറല്‍ സെക്രട്ടറി ഗോവിന്ദ് നാരായണ്‍ എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു. ഏരിയ കണ്‍വീനര്‍ ജിബി കൂട്ടുങ്ങല്‍ അവതാരകനായിരുന്നു. രാജേഷ് ജോര്‍ജും കൂട്ടരും സ്‌കിറ്റ് അവതരിപ്പിച്ചു. ഏരിയ കണ്‍വീനര്‍ ജിജോ വര്‍ഗീസ് കൃതജ്ഞത രേഖപ്പെടുത്തി. സംഗമത്തോടനുബന്ധിച്ച് സ്‌നേഹവിരുന്നും ഗാനമേളയും നടത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക