Image

പെട്രോള്‍ വില വര്‍ധന: സര്‍ക്കാര്‍ തീരുമാനം ഇന്ന്‌

Published on 15 September, 2011
പെട്രോള്‍ വില വര്‍ധന: സര്‍ക്കാര്‍ തീരുമാനം ഇന്ന്‌
ന്യൂഡല്‍ഹി: രാജ്യാന്തര വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധന മൂലം വില വര്‍ദ്ധിപ്പിക്കണമെന്ന പൊതുമേഖലാ എണ്ണകമ്പനികളുടെ ആവശ്യത്തിന്‍ മേല്‍ സര്‍ക്കാര്‍ ഇന്നു തീരുമാനമെടുക്കും.

പെട്രോള്‍ വില്‍പ്പനയിലൂടെ എണ്ണ കമ്പനികള്‍ക്കു പ്രതിദിനം 15 കോടി രൂപ നഷ്‌ടം നേരിടുന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. പെട്രോളിനു ലീറ്ററിനു മൂന്ന്‌ രൂപ വരെ കൂട്ടണമെന്നാണ്‌ എണ്ണക്കമ്പനികളുടെ ആവശ്യം. രൂപയുടെ മൂല്യം കുറഞ്ഞതും രാജ്യാന്തര വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില ഉയര്‍ന്നുനില്‍ക്കുന്നതുമാണ്‌ എണ്ണ കമ്പനികളെ വില വര്‍ധിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക