Image

പത്ത് അടിയിലധികം കൈവിരലുകളിലെ നഖം വളര്‍ത്തി ഗിന്നസ്ബുക്കില്‍

പി.പി.ചെറിയാന്‍ Published on 15 September, 2011
പത്ത് അടിയിലധികം കൈവിരലുകളിലെ നഖം വളര്‍ത്തി ഗിന്നസ്ബുക്കില്‍

ന്യൂയോര്‍ക്ക് : വിരലുകളിലെ നഖം 18 വര്‍ഷത്തോളം അതിസൂക്ഷമമായി വളര്‍ത്തി 10 അടി 2 ഇഞ്ച് നീളത്തില്‍ വളര്‍ത്തി ഗിന്നസ് വേള്‍ഡ് റെക്കോഡ് ബുക്കില്‍ സ്ഥാനം നേടി.

ന്യൂയോര്‍ക്കില്‍ നിന്നുള്ള ക്രിസ് വാള്‍ട്ടണ്‍ ആണ് ഈ അപൂര്‍വ്വ ബഹുമതിക്ക് അര്‍ഹത നേടിയത്.
വലതു കൈയിലെ നഖം 10 അടി രണ്ടിഞ്ചും, ഇടതു കൈയിലേത് ഒമ്പത് അടി 7 ഇഞ്ചുമാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ രേഖപ്പെടുത്തിയത്.

സെപ്റ്റംബര്‍ 14 ബുധനാഴ്ചയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.

വിരലുകളില്‍ തിരിഞ്ഞും, പിരഞ്ഞും വളര്‍ന്ന് നില്‍ക്കുന്ന നഖം ഒരേസമയം അത്ഭുതവും കൗതുകവുമാണ്.
ഇതിനു മുന്‍പ് 2008 ല്‍ സാള്‍ട്ട് ലേക്ക് സിറ്റിയില്‍ നിന്നുള്ള ലീ റഡ്മന്‍ഡ് വിരലുകളില്‍ 28 അടി നീളത്തില്‍ നഖം വളര്‍ത്തി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം പിടിച്ചുവെങ്കിലും 2009 ല്‍ ഉണ്ടായ ഒരു കാര്‍ അപകടത്തില്‍ വിരലുകളിലെ നഖം നഷ്ടപ്പെട്ടു. ഇതോടെ വേള്‍ഡ് റെക്കോഡില്‍ പുതിയ വ്യക്തി സ്ഥാനം നേടി.
പത്ത് അടിയിലധികം കൈവിരലുകളിലെ നഖം വളര്‍ത്തി ഗിന്നസ്ബുക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക