Image

അമര്‍സിങ്ങിന് ഇടക്കാല ജാമ്യം അനുവദിച്ചു

Published on 15 September, 2011
അമര്‍സിങ്ങിന് ഇടക്കാല ജാമ്യം അനുവദിച്ചു
ന്യൂഡല്‍ഹി: വോട്ടിന് കോഴക്കേസില്‍ അമര്‍സിങ്ങിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. റിമാന്‍ഡ് കാലാവധി അവസാനിക്കുന്ന സപ്തംബര്‍ 19 വരെയാണ് ജാമ്യം.

ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ജാമ്യം. രണ്ട് ലക്ഷം രൂപ ജാമ്യത്തുകയായി അമര്‍ സിങ്ങ് കെട്ടിവെക്കണം. റിമാന്‍ഡ് അവസാനിക്കുന്ന സപ്തംബര്‍ 19 ന് സാധാരണ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കോടതി അമര്‍സിങ്ങിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

 രാജ്യസഭാംഗവും സമാജ് വാദി പാര്‍ട്ടി മുന്‍ നേതാവുമായ അമര്‍സിങ്ങിനെ ഈ മാസം ആറിനാണ് അറസ്റ്റ് ചെയ്ത് തിഹാര്‍ ജയിലിലേക്ക് അയച്ചത്. ജാമ്യം ലഭിച്ച അമര്‍ സിങ്ങ് കുറച്ച് ദിവസത്തേക്ക് എയിംസില്‍ ചികിത്സയിലായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക