Image

2ജി: ചിദംബരത്തെ പ്രതി ചേര്‍ക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി

Published on 15 September, 2011
2ജി: ചിദംബരത്തെ പ്രതി ചേര്‍ക്കണമെന്ന് സുബ്രഹ്മണ്യം സ്വാമി

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം കേസില്‍ കേന്ദ്രആഭ്യന്തരമന്ത്രി പി.ചിദംബരത്തെയും കൂടി പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജനതാ പാര്‍ട്ടി അധ്യക്ഷന്‍ സുബ്രഹ്മണ്യം സ്വാമി ഡല്‍ഹി കോടതിയില്‍ പുതിയ ഹര്‍ജി നല്‍കി. സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി സെയ്‌നിക്ക് മുമ്പാകെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ അറസ്റ്റിലായ മുന്‍ ടെലികോം മന്ത്രി എ.രാജയ്‌ക്കെതിരെയും ചിദംബരത്തിനെതിരെയും കൂടുതല്‍ തെളിവുകളും ഹര്‍ജിക്കൊപ്പം സ്വാമി സമര്‍പ്പിച്ചിട്ടുണ്ട്.

2007-08 വര്‍ഷത്തെ മാര്‍ക്കറ്റ് വിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ 2001 ലെ നിരക്കില്‍ സ്‌പെക്ട്രം ലൈസന്‍സ് വിതരണം ചെയ്യാന്‍ തീരുമാനിച്ചത് എ.രാജയും ചിദംബരവും ചേര്‍ന്നാണെന്നും ഇക്കാര്യം ഫെബ്രുവരി 24ന് പ്രധാനമന്ത്രി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന് വ്യക്തമാണെന്നും സ്വാമി ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സെപ്റ്റംബര്‍ 26ന് പരിഗണിക്കുന്നതിനായി മാറ്റി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക