Image

ഡല്‍ഹിയില്‍ ചെറുവിമാനം തകര്‍ന്ന്‌ 10 മരണം

Published on 26 May, 2011
ഡല്‍ഹിയില്‍ ചെറുവിമാനം തകര്‍ന്ന്‌ 10 മരണം
ന്യൂഡല്‍ഹി: ഫരീദാബാദിനു സമീപം ചെറുവിമാനം തകര്‍ന്ന്‌ പത്തുപേര്‍ മരിച്ചു. എന്നാല്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്‌. ഒരു മലയാളിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. ഡല്‍ഹി അപ്പോളോ ആശുപത്രയിലെ മെയില്‍ നഴ്‌സ്‌ സിറില്‍ ആണ്‌ മരിച്ച മലയാളി.

ഫരീദാബാദിനു സമീപം ജനവാസ കേന്ദ്രത്തിലാണ്‌ വിമാനം തകര്‍ന്നു വീണത്‌. വിമാനത്തില്‍ രണ്‌ടു പൈലറ്റുമാരടക്കം ഏഴു പേരാണുണ്‌ടായിരുന്നത്‌. കെട്ടിടങ്ങള്‍ക്കു മുകളിലേയ്‌ക്കു വിമാനം തകര്‍ന്നു വീണതാണ്‌ മരണസംഖ്യ ഉയരാന്‍ കാരണം. അതേസമയം, സംഭവസ്ഥലത്തു നിന്നു 11 മൃതദേഹങ്ങള്‍ കണ്‌ടെടുത്തതായി റിപ്പോര്‍ട്ടുണ്‌ട്‌. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്‌ടെന്നും സൂചനയുള്ളതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു.

ആംബുലന്‍സായി ഉപയോഗിക്കുന്ന വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്‌. രാത്രി ഒമ്പതു മണിയോടെ പാറ്റ്‌നയില്‍ നിന്നു പുറപ്പെട്ട വിമാനം 11ന്‌ ഡല്‍ഹിയില്‍ എത്തേണ്‌ടതായിരുന്നു. നിരവധി കെട്ടിടങ്ങള്‍ സ്ഥിതിചെയ്യുന്ന മേഖലയിലാണ്‌ വിമാനം തകര്‍ന്നുവീണത്‌. ശക്തമായ പൊടിക്കാറ്റാണ്‌ അപകടകാരണമെന്ന്‌ കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക