Image

സീറോ മലബാര്‍ സഭ ചരിത്ര സെമിനാര്‍ 17,18 തീയതികളില്‍ കൊച്ചിയില്‍

Published on 15 September, 2011
സീറോ മലബാര്‍ സഭ ചരിത്ര സെമിനാര്‍ 17,18 തീയതികളില്‍ കൊച്ചിയില്‍
കൊച്ചി: സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ഹിസ്റ്ററി ആന്റ് റിസര്‍ച്ച് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന ചരിത്രസെമിനാറും മാര്‍ കരിയാറ്റിയുടെ 225-ാം ചരമവാര്‍ഷികാഘോഷ സമാപനവും പാറേമ്മാക്കല്‍ തോമ്മാക്കത്തനാരുടെ 275-ാം ജന്മവാര്‍ഷികവും സെപ്റ്റംബര്‍ 17, 18 തീയതികളില്‍ സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടത്തപ്പെടുന്നു. 17-ാം തീയതി ശനിയാഴ്ച രാവിലെ 10.30ന് ദ്വിദിന സെമിനാറിന് തുടക്കമാകും. 11.30 ന് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം ചരിത്രസെമിനാര്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ് മുഖ്യാതിഥിയായിരിക്കും. തുടര്‍ന്ന് സീറോ മലബാര്‍ സഭയിലെ അല്മായ ചരിത്രം, മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ പൈതൃകവും പാരമ്പര്യവും, സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, സാഹിത്യ രംഗങ്ങളിലെ സംഭാവനകള്‍ , കാര്‍ഷിക വ്യാവസായിക പങ്കാളിത്തങ്ങള്‍ , ചരിത്ര പഠനത്തിന്റെ പ്രായോഗിക തലങ്ങള്‍ അല്മായ സമൂഹത്തിന്റെ ആഗോള കുടിയേറ്റങ്ങള്‍ എന്നീ പ്രബന്ധങ്ങളും ചര്‍ച്ചകളും.

18-ാം തീയതി ഞായറാഴ്ച രാവിലെ 6 മണിക്ക് ആലങ്ങാട്ട് മാര്‍ കരിയാറ്റിയുടെ കബറിടത്തിലേയ്ക്ക് തീര്‍ത്ഥയാത്രയും വിശുദ്ധ കുര്‍ബാനയും. മാര്‍ ജെയിംസ് പഴയാറ്റില്‍ നേതൃത്വം നല്‍കും. 10 മണിക്ക് മൗണ്ട് സെന്റ് തോമസില്‍ മാര്‍ കരിയാറ്റി, പാറേമ്മാക്കല്‍ അനുസ്മരണ സിമ്പോസിയം സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍ ഉദ്ഘാടനം ചെയ്യും. കൂരിയ മെത്രാന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ അദ്ധ്യക്ഷത വഹിക്കും.

പ്രൊഫ.ഡോ.കുര്യാസ് കുമ്പളക്കുഴി, ഷെവലിയര്‍ ജോര്‍ജ് മേനാച്ചേരി, കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, പ്രൊഫ.മോനമ്മ കോക്കാട്ട്, പി.ഐ.ലാസര്‍ മാസ്റ്റര്‍ , വി.വി.അഗസ്റ്റിന്‍, പ്രൊഫ.കെ.വി. ജോസഫ്, ഹിസ്റ്ററി ആന്റ് റിസര്‍ച്ച് ഫോറം കണ്‍വീനര്‍ ജോണ്‍ കച്ചിറമറ്റം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നതും അഡ്വ.ജോസ് ഫിലിപ്പ്, ഫാ.തോമസ് മേല്‍വട്ടം, ഡോ.കൊച്ചുറാണി ജോസഫ്, ഫാ.ജേക്കബ് പാലയ്ക്കപ്പിള്ളി, ഷെവലിയര്‍ സിബി വാണിയപ്പുരയ്ക്ക
ല്‍ ‍, സാബു ജോസ്, പ്രൊഫ.ഇ.എം.തോമസ് എന്നിവര്‍ മോഡറേറ്റുചെയ്യുന്നതുമായിരിക്കും. ഫാ.ആന്റണി കൊഴുവനാല് ‍, ഇ.ജെ.ലൂക്കോസ് എക്‌സ്.എം.എല്‍.എ., ഫാ. വിന്‍സന്റ് നെടുങ്ങാട്ട് അഡ്വ.എം.ജെ.ചെറിയാന്‍, പ്രൊഫ.വി.എ.വര്‍ഗ്ഗീസ്, മാത്യു പ്ലാത്തോട്ടം, പ്രൊഫ.ജോസുകുട്ടി ഒഴുകയില്‍ , പ്രൊഫ.ഷാജിമോന്‍ റ്റി.ജെ. , സിസ്റ്റര്‍ റോസ്‌ലറ്റ് എഫ്.സി.സി., മാത്യു എം.കണ്ടം എന്നിവര്‍ പാനല്‍ ചര്‍ച്ചയ്ക്ക് നേതൃത്വം കൊടുക്കും.



ജോണ്‍ കച്ചിറമറ്റം
കണ്‍വീനര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക