Image

അഭയ കേസ്‌: രാസപരിശോധന റിപ്പോര്‍ട്ട്‌ തിരുത്തിയ കേസില്‍ ഒക്ടോബര്‍ 14നു വിചാരണ തുടങ്ങും

Published on 15 September, 2011
അഭയ കേസ്‌: രാസപരിശോധന റിപ്പോര്‍ട്ട്‌ തിരുത്തിയ കേസില്‍ ഒക്ടോബര്‍ 14നു വിചാരണ തുടങ്ങും
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ ഫോറന്‍സിക്‌ ലാബ്‌ അനലിസ്റ്റുകള്‍ ആന്തരാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട്‌ തിരുത്തിയ കേസില്‍ ഒക്ടോബര്‍ 14നു വിചാരണ ആരംഭിക്കും.

ഇതിനിടെ പരിഷ്‌കരിച്ച കുറ്റപത്രം പ്രതികളെ വായിച്ചു കേള്‍പ്പിച്ചു. കേസിലെ പ്രതികളായ ഫോറന്‍സിക്‌ ലാബ്‌ ഉദ്യോഗസ്ഥകളായ ഗീതയും ചിത്രയും കുറ്റം നിഷേധിച്ചു. ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കമാല്‍ പാഷയാണ്‌ കുറ്റപത്രം പുതുക്കി തയാറാക്കിയത്‌. ഗൂഢാലോചന, വ്യാജരേഖ ചമയ്‌ക്കല്‍, വ്യാജരേഖ അസലായി കാണിച്ചു നടത്തിയ വഞ്ചന എന്നിങ്ങനെ പ്രത്യേക തലക്കെട്ടുകളോടെയാണു പുതിയ കുറ്റപത്രം. തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയിലാണു വിചാരണ തുടങ്ങുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക