Image

ഡല്‍ഹി സ്‌ഫോടനം: ഒരാള്‍ കൂടി മരിച്ചു

Published on 15 September, 2011
ഡല്‍ഹി സ്‌ഫോടനം: ഒരാള്‍ കൂടി മരിച്ചു
ന്യൂഡല്‍ഹി: സെപ്‌റ്റംബര്‍ ഏഴിന്‌ ഡല്‍ഹി ഹൈകോടതിക്ക്‌ സമീപമുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍കൂടി മരിച്ചു. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. സ്‌ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന മൃദുല്‍ ബക്ഷി (34) മരിച്ചതോടെയാണ്‌ മരണസംഖ്യ 14 ആയത്‌. ദല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബക്ഷി ഇന്ന്‌ പുലര്‍ച്ചെ നാല്‌ മണിയോടെയാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. സ്‌ഫോടനത്തില്‍ പരിക്കേറ്റ്‌ 25 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക