Image

ഭീകരരുടെ അമ്പതോളം ഭീകരാക്രമണ പദ്ധതികള്‍ പരാജയപ്പെടുത്തി: മന്ത്രി

Published on 15 September, 2011
ഭീകരരുടെ അമ്പതോളം ഭീകരാക്രമണ പദ്ധതികള്‍ പരാജയപ്പെടുത്തി: മന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത്‌ ഭീകരര്‍ ആസൂത്രണം ചെയ്‌ത അമ്പതോളം ഭീകരാക്രമണ പദ്ധതികള്‍ പരാജയപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം വെളിപ്പെടുത്തി. അയോധ്യ കേസില്‍ വിധി പ്രസ്‌താവിച്ച ജഡ്‌ജിമാരെ കൊലപ്പെടുത്താനുള്ള സിമിയുടെ പദ്ധതി ഉള്‍പ്പെടെയുള്ള അമ്പതോളം ഭീകരാക്രമണശ്രമങ്ങളെല്ലാം പരാജയപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ജൂണില്‍ സിമിയുടെ 10 അംഗ സംഘമാണ്‌ അയോധ്യവിധി പ്രസ്‌താവിച്ച മൂന്ന്‌ ജഡ്‌ജിമാരെയും കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത്‌ ഇടതു തീവ്രവാദം ശക്തമായിരിക്കുകയാണ്‌. ഇത്‌ തടയാന്‍ കൂടുതല്‍ സാമ്പത്തികസഹായം അനുവദിക്കും. തീവ്രവാദത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ പാകിസ്‌താനും അഫ്‌ഗാനിസ്‌താനുമാണെന്നും മന്ത്രി ഇന്റലിജന്‍സ്‌ ബ്യൂറോ സംഘടിപ്പിച്ച സംസ്ഥാന ഡിജിപിമാരുടെ യോഗത്തില്‍ പ്രസ്‌താവിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക