Image

ആര്‍ട്ടിസ്റ്റ്‌

Published on 12 March, 2013
ആര്‍ട്ടിസ്റ്റ്‌
ശ്യാമപ്രസാദ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ആര്‍ട്ടിസ്റ്റ്‌. പ്രശസ്‌ത ചലച്ചിത്രനിര്‍മാണ സ്ഥാപനമായ സുബിതാ പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ എം. മണി നിര്‍മിക്കുന്നു.

ഫഹദ്‌ ഫാസിലും ആന്‍ അഗസ്റ്റിനുമാണ്‌ ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. പുതിയ ചിന്തകള്‍ക്കും കാഴ്‌ചപ്പാടുകള്‍ക്കും അനുസരിച്ചുള്ള ഒരു ചിത്രമാണിത്‌. മലയാളസിനിമയിലെ ഈ മാറ്റം ഏറെ ഉള്‍ക്കൊണ്‌ടുകൊണ്‌ടാണ്‌ ഈ ചിത്രം നിര്‍മിക്കുന്നത്‌.

ഈ കാലയളവില്‍ ഏറെ ചര്‍ച്ചാവിഷയമായിക്കൊണ്‌ടിരിക്കുന്നത്‌ ന്യൂ ജനറേഷന്‍ സിനിമകളേക്കുറിച്ചാണ്‌. എന്നാല്‍, അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ പുതിയ കാഴ്‌ചപ്പാടുകളുള്ള ചിത്രം ശ്യാമപ്രസാദ്‌ സംവിധാനംചെയ്‌തിട്ടുണ്‌ട്‌. ഋതു. അത്തരത്തിലുള്ള ചിത്രങ്ങളാണ്‌ പിന്നീട്‌ ന്യൂ ജനറേഷന്‍ സിനിമകള്‍ എന്ന രീതിയില്‍ വന്നുകൊണ്‌ടിരിക്കുന്നത്‌.

മൈക്കിളും ഗായത്രിയും. ഇരുവരും വരകളുടെ ലോകത്ത്‌ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നവര്‍. ഒരേ രംഗം, ഒരേ ലക്ഷ്യം. ഇതൊക്കെ അവര്‍ക്ക്‌ ഒന്നിച്ചുജീവിക്കുന്നതിന്‌ ഏറെ അനുകൂലമായ ഘടകങ്ങളായിരുന്നു.

ഒന്നിച്ചു താമസിക്കുമ്പോഴാണ്‌ അവര്‍ക്ക്‌ പരസ്‌പരം ചില തിരിച്ചറിവുകള്‍ ഉണ്‌ടാകുന്നത്‌. പ്രൊഫഷന്‍ വേറെ. ജീവിതം വേറെ. മൈക്കിളിന്റെ ജീവിതത്തിന്‌ ഒരു ലക്ഷ്യമേ ഉണ്‌ടായിരുന്നുള്ളു. ഈ രംഗത്ത്‌ ഏറ്റവും വലിയവനാകണം. അതിനിടയില്‍ അവന്‍ മറ്റൊന്നും ശ്രദ്ധിച്ചില്ല, കണ്‌ടില്ല. ഇതിനിടയില്‍ മൈക്കിള്‍ ഒരു വലിയ ദുരന്തത്തിനും ഇടയാകുന്നു. ഈ ദുരന്തത്തില്‍നിന്നും അയാള്‍ തന്റെ ലക്ഷ്യപ്രാപ്‌തിയായിരുന്നു. ഇതിലേക്കുള്ള അയാളുടെ ശ്രമങ്ങളാണ്‌ ഈ ചിത്രത്തിലൂടെ ശ്യാമപ്രസാദ്‌ വരച്ചുകാട്ടുന്നത്‌.

ഫഹദിനും ആനിനും പുറമേ സിന്‍ഡ്ര മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീറാം രാമചന്ദ്രന്‍ എന്ന പുതുമുഖത്തെയും ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു.

കൃഷ്‌ണചന്ദ്രന്‍, വനിത എന്നിവരും നിരവധി തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. അരോമ റിലീസ്‌ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു. -വാഴൂര്‍ ജോസ്‌
ആര്‍ട്ടിസ്റ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക