Image

അറുപത്തി നാലാമത്‌ അന്തരാഷ്‌ട്ര ഓട്ടോമൊബൈല്‍ മെസെ (ഐ.എ.എ) തുടങ്ങി

ജോര്‍ജ്‌ ജോണ്‍ Published on 15 September, 2011
അറുപത്തി നാലാമത്‌ അന്തരാഷ്‌ട്ര ഓട്ടോമൊബൈല്‍ മെസെ (ഐ.എ.എ) തുടങ്ങി
ഫ്രാങ്ക്‌ഫര്‍ട്ട്‌: ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ (ഐ.എ.എ) പ്രദര്‍ശനം ഫ്രാങ്ക്‌ഫര്‍ട്ടില്‍ തുടങ്ങി. ഇന്ന്‌ രാവിലെ 10 മണിക്ക്‌ ഫ്രാങ്ക്‌ഫര്‍ട്ട്‌ അന്തരാഷ്‌ട്ര മെസെ ഹാളില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗെല മെര്‍ക്കലാണ്‌ ഈ ഓട്ടോമൊബൈല്‍ മെസെ ഉദ്‌ഘാടനം ചെയ്‌തത്‌. അറുപത്തി നാലാമത്‌ ഐ.എ.എ. യില്‍ മുപ്പത്തി രണ്ട്‌്‌ രാജ്യങ്ങളില്‍ നിന്നുമായി 1000 പ്രദര്‍ശകര്‍ ഈ വര്‍ഷം പങ്കെടുക്കുന്നു. 235000 ചതുരശ്ര അടി സ്ഥലത്ത്‌ വിവിധ പ്രദര്‍ശന ഹാളുകളിലായിട്ടാണ്‌ പ്രദര്‍ശനം നടക്കുന്നത്‌. ജര്‍മന്‍ ഓട്ടോമൊബൈല്‍ സംഘടനാ പ്രസിഡന്റെ്‌ മത്യാസ്‌ വിസ്‌മാന്‍, ഹെസന്‍ സംസ്ഥാന മുഖ്യമന്ത്രി ഫോള്‍ക്കര്‍ ബോയിഫിയര്‍, ജര്‍മന്‍ ട്രാന്‍സ്‌പോര്‍ട്ട്‌ മന്ത്രി പീറ്റര്‍ റാംസവര്‍, ഫ്രാങ്ക്‌ഫര്‍ട്ട്‌ സിറ്റി മേയര്‍ പീറ്റ്‌റാ റോത്ത്‌ എന്നിവര്‍ ഉദ്‌ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ ഓട്ടോ മൊബെല്‍ പ്രദര്‍ശന മോട്ടോ `ഭാവിയില്‍ എല്ലാം സ്‌റ്റാന്‍ഡാര്‍ഡ്‌' എന്നതാണ്‌.

ഏതാണ്ട്‌ 8,0000 ആളുകള്‍ ഈ അന്തരാഷ്‌ട്ര ഓട്ടോമൊബൈല്‍ പ്രദര്‍ശനം കാണാന്‍ എത്തുമെന്ന്‌ ഫ്രാങ്ക്‌ഫര്‍ട്ട്‌ അന്തരാഷ്‌ട്ര മെസെ വിലയിരുത്തുന്നു. ഈ വര്‍ഷം 183 പുതിയ മോഡല്‍ കാറുകളാണ്‌ ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്‌. ഈ പുതിയ മോഡല്‍ കാറുകളില്‍ 55 എണ്ണം ജര്‍മന്‍ കാറുകളാണ്‌. ഈ അന്തരാഷ്‌ട്ര ഓട്ടോമൊബൈല്‍ പ്രദര്‍ശനം റിപ്പോര്‍ട്ട്‌ ചെയ്യാനായി 90 രാജ്യങ്ങളില്‍ നിന്നും 11000 മാദ്ധ്യമ പ്രവര്‍ത്തകരാണ്‌ ഫ്രാങ്ക്‌ഫര്‍ട്ടില്‍ എത്തിയിരിക്കുന്നത്‌..

സെപ്‌റ്റംബര്‍ 15 - 16 തീയതികളില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും, ഈ മേഖലയിലെ വിദഗ്‌ദ്ധര്‍ക്കും മാത്രമായിരിക്കും പ്രവേശനം. സെപ്‌റ്റംബര്‍ 17 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക്‌ രാവിലെ 09.00 മുതല്‍ വൈകുന്നേരം 07.00 വരെ പ്രദര്‍ശനം കാണാവുന്നതാണ്‌ ഇന്ത്യയില്‍ നിന്നും കാറുകളുടെ സ്‌പെയര്‍ പാര്‍ട്ടുകള്‍, ടയര്‍, സീറ്റ്‌ കവറുകള്‍ എന്നിവ ഉണ്ടാക്കുന്ന എട്ട്‌ പ്രദര്‍ശകര്‍ ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നു. ഇന്ത്യന്‍ പ്രദര്‍ശകരുടെ സ്‌റ്റാളുകള്‍ ഹാള്‍ 04 സി/കെ മേഖലയിലാണ്‌.
അറുപത്തി നാലാമത്‌ അന്തരാഷ്‌ട്ര ഓട്ടോമൊബൈല്‍ മെസെ (ഐ.എ.എ) തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക