Image

ആറന്മുള വിമാനത്താവളം എന്ന വികസന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു.

വര്‍ക്കി ഏബ്രഹാം Published on 12 March, 2013
ആറന്മുള വിമാനത്താവളം എന്ന വികസന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു.
ഇന്ത്യയിലെ തന്നെ ആദ്യത്തെ ഹരിത വിമാനത്താവള പദ്ധതിയായ ആറന്മുള അന്താരാഷ്ട്ര വിമാനത്താവളം മദ്ധ്യതിരുവിതാംകൂറിന്റെ അടിസ്ഥാന വികസനത്തിന് ഒരു സുപ്രധാന കാല്‍വയ്പാണ്. 2007 ല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വ്യോലയാന നയം പ്രഖ്യാപിച്ച ശേഷം നിലവില്‍ വരുന്ന ആദ്യ വിമാനത്താവള പദ്ധതിയാണ് ഇതെന്ന് ആറന്മുളയില്‍ എയര്‍പോര്‍ട്ട് ഓഫീസര്‍ നടന്ന പത്ര സമ്മേളനത്തില്‍ എയര്‍പോര്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.പി.റ്റി. നന്ദകുമാര്‍ വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ പത്തനംതിട്ട എം.പി. ആന്റോ ആന്റണി ആറന്മുള എം.എല്‍.എ. ശ്രീ.ശിവദാസന്‍ നായര്‍ ഡയറക്ടര്‍ ഡോ.പി.റ്റി. നന്ദകമാര്‍, മുന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ശ്രീ.വര്‍ക്കി എബ്രഹാം എന്നിവര്‍ പങ്കെടുത്തു.
ചെന്നൈ ആസ്ഥാനമായുള്ള കെ.ജി.എസ്. ഗ്രൂപ്പാണ് ആറന്മുളയില്‍ 2000 കോടി മുതല്‍ മുടക്കുള്ള വിമാനത്താവള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥര്‍ പദ്ധതിപ്രദേശം സന്ദര്‍ശിച്ചു പരിശോധന നല്‍കിയിട്ടുള്ളതും പദ്ധതിക്കാവശ്യമായ അനുമതികള്‍ നല്‍കിയിട്ടുള്ളതുമാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ മറ്റെല്ലാ കേന്ദ്ര/സംസ്ഥാന അനുമതികളും പ്രസ്തുത പദ്ധതിക്ക് ലഭിച്ചിട്ടുണ്ടെന്ന് ആറന്മുള എയര്‍പോര്‍ട്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ പ്രയത്‌നിച്ച പത്തനംതിട്ട എം.പി.ശ്രീ. ആന്റോ ആന്റണി വ്യക്തമാക്കി. എയര്‍പോര്‍ട്ടിന്റെ പണി ഈ മാസം തുടങ്ങുമെന്നും 2014 ഡിസംബറില്‍ ആദ്യത്തെ ഫ്‌ളൈറ്റ് ലാന്റ് ചെയ്യാന്‍ സാധിക്കുമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഡോ.പി.റ്റി. നന്ദകുമാര്‍ വ്യക്തമാക്കി.
ആറന്മുള എയര്‍പോര്‍ട്ട് മദ്ധ്യതിരുവിതാംകൂറിന്റെ മുഖഛായ മാറ്റിമറിക്കും എന്നും ഏറ്റവും കൂടുതല്‍ നേട്ടം ഉണ്ടാകുന്നത് പ്രവാസി മലയാളകള്‍ക്ക് ആയിരിക്കും എന്നും ആറന്‍മുള എയര്‍പോര്‍ട്ടിനുവേണ്ടി ആഹോരാത്രം പണി എടുക്കുന്ന ആറന്‍മുള എം.എല്‍.എ. ശ്രീ ശിവദാസന്‍ നായര്‍ വ്യക്തമാക്കി.
ലോകം മുഴുവന്‍ ഉള്ള പ്രവാസി മലയാളകളുടെ എല്ലാ വിധ പിന്തുണയും അവരാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും ആറന്‍മുള എയര്‍പോര്‍ട്ടിന്റെ മുന്‍ ബോര്‍ഡ് അംഗം ശ്രീ. വര്‍ക്കി ഏബ്രഹാം വ്യക്തമാക്കി. എയര്‍പോര്‍ട്ടിന് എതിര് നില്‍ക്കുന്ന ജനപ്രതിനിധികളെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ പ്രവാസികുടുംബങ്ങളും വോട്ടര്‍മാരും കൈകാര്യം ചെയ്തുകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആറന്മുള വിമാനത്താവളം സമ്പന്നര്‍ക്കുവേണ്ടി മാത്രമാണെന്നുള്ള ഒരു പൊതുധാരണ ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. മെച്ചപ്പെട്ട ജീവിത നിലവാരിത്തിനു വേണ്ടി യു.എസ്., യു.കെ., ഗള്‍ഫ് എന്നിവിടങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ മറ്റുഭാഗങ്ങളിലും ജോലിചെയ്യുന്ന പതിനായിരക്കണക്കിനു വരുന്ന മധ്യ തിരുവിതാംകൂറിലെ സാധാരണ ജനങ്ങള്‍ക്കു അവരുടെ ജന്മനാട്ടിലേക്ക് വരുന്നതിനു ഈ വിമാനത്താവളം ഏറെ സഹായകമാവും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. മധ്യതിരുവിതാംകൂറിലെ വിദേശ മലയാളികളുടെ കുടുംബങ്ങള്‍ ഈ പദ്ധതിക്കുവേണ്ടി ഏറെ താല്പര്യപ്പെടുന്നുണ്ട് എന്നത് ഒരു വസ്തുതയാണ് എന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു.
ഏറ്റവും സുതാര്യമായ രീതിയിലാണ് വിമാനത്താവള പദ്ധതി കെ.ജി.എസ്. ഗ്രൂപ്പ് ആറന്മുളയില്‍ നടപ്പാക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടും ഇതുവരെ ഒരു കുട്ടമണ്ണുപോലും പദ്ധതിപ്രദേശത്ത് ഇട്ടിട്ടില്ല. നിലവിലുള്ള ഒരു പാരിസ്ഥിതിക നിയമത്തെയും ലംഘിക്കാതെ മറ്റെല്ലാ ഭൂനിമയങ്ങളും അനുസരിച്ചും ആയിരിക്കും വിമാനത്താവള നിര്‍മ്മാണം നടത്തുക.
ലോകോത്തര നിലവാരമുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാനത്തിന് മുതല്‍ക്കൂട്ടാവും. അതുവഴി കൂടുതല്‍ മെച്ചപ്പെട്ട എയര്‍ കണക്ടിവിറ്റി, തൊഴില്‍ സാധ്യതകള്‍, വിനോദ സഞ്ചാര മേഖലയിലെ വികസനങ്ങള്‍ എന്നിവ സാധ്യമാകുകയും പത്തനംതിട്ട ജില്ലയ്ക്കും സംസ്ഥാനത്തിനാകമാനവും ഒരു നൂതന വളര്‍ച്ച സാധ്യമാവുകയും ചെയ്യും. മധ്യതിരുവിതാംകൂറിലെ ഭൂരിഭാഗം ആളുകളും പ്രത്യേകിച്ച് കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ഉള്ള പ്രവാസി മലയാളികള്‍ക്ക് ഇത് ഏറ്റവും വലിയ അനുഗ്രഹമാകുമെന്ന് യാതൊരു സംശയവും ഇല്ല എന്ന് ഇതിന് വേണ്ടി കഠിനാധ്വാനം ചെയ്ത ആറന്മുള എം.എല്‍.എ. ശ്രീ. ശിവദാസന്‍ നായര്‍ വ്യക്തമാക്കി.
കഴിഞ്ഞ എട്ടു വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിലെ വിമാനയാത്രികരുടെ എണ്ണത്തില്‍ അഞ്ചുമടങ്ങ് വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കു പിടിച്ച വിമാനത്താവളങ്ങളെടുത്താല്‍ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും യഥാക്രമം 7ഉം 11ഉം 13 ഉം സംസ്ഥാനങ്ങളിലാണ്.
തിരുവന്തപുരം, കൊച്ചി വിമാനത്താവളങ്ങളിലൂടെ യാത്രചെയ്യുന്ന ഭൂരിഭാഗം വിദേശമലയാളികളും ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തിന് 50 കി.മി. ചുറ്റളവില്‍ നിന്നുള്ളവരാണ്. കേരളത്തില്‍ നിന്നുള്ള വിമാനയാത്രക്കാരില്‍ 40 ശതമാനവും ഈ പദ്ധതിയുടെ സ്വാധീന മേഖലയില്‍ താമസിക്കുന്നവരാണ്.
ഈ പദ്ധതിയിലൂടെ പ്രത്യക്ഷമായി 1500 പേര്‍ക്കും പരോക്ഷമായി 6000 പേര്‍ക്കും തൊഴിലവസരം ലഭിക്കുന്നതാണ്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌ക്കൂളുകള്‍ വ്യാപാര സമുച്ചയങ്ങള്‍ മള്‍ട്ടി സ്‌പെഷ്യാലിററി ഹോസ്പിറ്റലുകള്‍, തുടങ്ങി നിരവധി അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ കെ.ജി.എസ്. ഗ്രൂപ്പ് വിഭാവനം ചെയ്യുന്നുണ്ട്.
പരിസ്ഥിതിക്ക് യാതൊരു വിധത്തിലുള്ള കോട്ടവും തട്ടാതെ കേന്ദ്രപരിസ്ഥിതി മന്ത്രാലയം നിര്‍ദ്ദേശിച്ച എല്ലാ മാനദണ്ഡങ്ങളും ചാലിച്ചു മാത്രമേ പദ്ധതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയുള്ളൂ. കൂടാതെ ഈ പദ്ധതി മൂലം യാതൊരുവിധം നിര്‍ബ്ബന്ധിത കുടിയൊഴിപ്പിക്കലുകളും ഉണ്ടാവില്ല.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ തീര്‍ത്ഥാടക കേന്ദ്രമായ ശബരിമലയിലേക്ക് പദ്ധതി പ്രദേശത്തു നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ മതിയാകും. സര്‍ക്കാര്‍ കണക്ക് അതനുസരിച്ച് ഏകദേശം 60 മില്ല്യന്‍ തീര്‍ത്ഥാടകരാണ് 2011-ല്‍ മാത്രം ശബരിമല സന്ദര്‍ശിച്ചത്.
കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ കുമരകം, ആലപ്പുഴ, കുമളി, തേക്കടി കടുവ സംരക്ഷണകേന്ദ്രം എന്നിവ പദ്ധതി പ്രദേശത്തിന് അടുത്താണ് സ്ഥിതി ചെയ്യുന്നത്.
എല്ലാ പ്രവാസി മലയാളികളുടെയും കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്നവരുടേയും ആത്മാര്‍ത്ഥമായ സഹകരണം ഇവര്‍ ആവശ്യപ്പെട്ടു.


ആറന്മുള വിമാനത്താവളം എന്ന വികസന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു.
Join WhatsApp News
jomy jose 2013-10-08 09:37:34
കേരളത്തില്‍ ഏറ്റവുമധികം പ്രവാസികളുള്ള ജില്ലകളിലൊന്നാണ് പത്തനംതിട്ട. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിൽ 2,000 കോടി രൂപ മുതൽമുടക്കിൽ നിർമിക്കാനുദ്ദേശിക്കുന്ന വിമാനത്താവളമാണ് ആറന്മുള ഇന്റർനാഷണൽ എയർപോർട്ട്. ഏകദേശം 700 ഏക്കർ ഭൂമിയിലാണ് വിമാനത്താവളം പണിയാനുദ്ദേശിച്ചിരുന്നത്. ഈ പദ്ധതി നേരിട്ട് 1,500 ആൾക്കാർക്കും നേരിട്ടല്ലാതെ 6,000 ആൾക്കാർക്കും തൊഴിൽ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.എയർബസ് എ-300, ബോയിംഗ്-747 എന്നിവ ഇറക്കുവാൻ പാകത്തിൽ വിമാനത്താവളം നിർമ്മിക്കാനാണ് പദ്ധതി. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ കോട്ടയം എന്നീ ജില്ലകളിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇവിടെ വിമാനത്താവളം നിർമ്മിക്കുന്നത്.കേരളത്തില്‍ ഏറ്റവുമധികം പ്രവാസികളുള്ള ജില്ലകളിലൊന്നയാ പത്തനംതിട്ടയുടെ പരിസരത്തുനിന്ന് ഒരു ദിവസം നെടുമ്പാശ്ശേരിയിലേക്കും തിരുവനന്തപുരത്തേക്കും ഓടുന്ന കാറുകളുടെ എണ്ണമെടുത്തു നോക്കിയാലറിയാം ഇവിടെ ഒരു ഇന്റർനാഷണൽ എയർപോർട്ട് ആവശ്യമാണെന്ന് . റോഡിലുണ്ടാകുന്ന തിരക്കുകൾ കുറക്കുന്നതിനും നാടിൻറെ കൂടുതൽ മുന്നോട്ടുള്ള വളർച്ചക്കും എയർപോർട്ട് ആവശ്യമാണ് . നാടിന്റെ പൊതുവായ ആവശ്യത്തിനാകണം പരിഗണന കൊടുക്കേണ്ടത്. വിമാനത്താവളം വരുന്നതോടെ പത്തനംതിട്ട ജില്ലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വർദ്ധിക്കും.വികസനത്തിൽ ഒരു കുതിച്ചു ചട്ടം തന്നെ ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല . വിമാനത്താവളം വന്നാൽ പുതിയ റോഡുകളും ശബരിമലയിലെക്കുള്ള യാത്ര സൗകര്യങ്ങളും വർദ്ധിക്കും. കൃഷിയിറക്കാതെ തരിശായി കിടക്കുന്ന പാടങ്ങള്‍ കേരളത്തിൽ എമ്പാടും പതിനായിരക്കണക്കിനു ഏക്കര് ഉണ്ട് അവിടെ ഒന്നും കൃഷി ചെയ്യാതെ ഇവിടെ മാത്രം വെറുതെ സമരം ചെയ്തു വികസനം വഴി മുട്ടിക്കുന്നവരാണ് നമ്മുടെ നാടിൻറെ ശാപം .
malayalatthanima.blogspot.in
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക